രാഷ്ട്രീയ അഭ്യൂഹം തുടരുന്നു; മനസ്സു തുറക്കാതെ സുവേന്ദു, വലവിരിച്ച് ബി.ജെ.പി
text_fieldsകൊൽക്കത്ത: ബംഗാൾ മന്ത്രിസഭയിൽനിന്ന് രാജിവെച്ച മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിയുടെ പുതിയ രാഷ്ട്രീയ നീക്കത്തെ കുറിച്ച് അഭ്യൂഹം തുടരുന്നു. ഗതാഗത മന്ത്രി പദമൊഴിഞ്ഞിട്ടും പാർട്ടി അംഗത്വത്തിൽ തുടരുന്ന സുവേന്ദു എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. മമതയുമായി ഉടക്കി മന്ത്രിസഭ യോഗങ്ങളിൽനിന്നുപോലും മാറിനിന്ന സുവേന്ദു ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണമുണ്ടെങ്കിലും ഇനിയും മനസ്സു തുറന്നിട്ടില്ല. ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുമായി നല്ലബന്ധം പുലർത്തുന്ന അദ്ദേഹം ഇനിയും പാർട്ടി നേതൃത്വവുമായി ഇതുസംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ലെന്നാണ് സൂചന. ഇതിനിടെ, അനുരഞ്ജന ശ്രമങ്ങൾ തൃണമൂലും തുടങ്ങിയിട്ടുണ്ട്. സുവേന്ദു പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെടുന്നതായും ബി.ജെ.പി നേതാക്കൾ പറയുന്നു. തൃണമൂലിെൻറ സ്ഥാപക നേതാക്കളിലൊരാളും മമതയുടെ വലൈങ്കയുമായിരുന്ന സുവേന്ദുവാണ് നന്ദിഗ്രാം സമരത്തിൽ മുഖ്യപങ്ക് വഹിച്ചത്. അർഹമായ പരിഗണന നൽകിയാൽ പാർട്ടിയിൽ ചേരുമെന്നാണ് കാവി ക്യാമ്പ് പുലർത്തുന്ന പ്രതീക്ഷ.
സ്വന്തമായൊരു പാർട്ടി രൂപവത്കരിക്കുക സുവേന്ദുവിന് ദുർഘടമാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ദുർബലമായ കോൺഗ്രസിൽ ചേരുന്നതിനെക്കാൾ ബുദ്ധി ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കുക മാത്രമാണെന്ന് അവർ കരുതുന്നു. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ.പി സുവേന്ദുവിനെ പാർട്ടിയിലെത്തിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറാണ്. സംസ്ഥാനത്തെ 40ഓളം മണ്ഡലങ്ങളിൽ അദ്ദേഹത്തിന് നിർണായക സ്വാധീനമുണ്ട്. മന്ത്രിപദമൊഴിയും മുേമ്പ സുവേന്ദുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ച തൃണമൂൽ നേതൃത്വം ഇപ്പോഴും അനുരഞ്ജനത്തിന് വഴിതേടുകയാണ്. എന്തു പ്രശ്നവും ചർച്ച ചെയ്യാൻ തയാറാണെന്നും ചർച്ചക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും എം.പി കൂടിയായ മുതിർന്ന നേതാവ് സൗഗത റോയ് പറഞ്ഞു. അസുഖമായി കഴിയുന്ന മാതാവ് സുഖംപ്രാപിച്ചാലുടൻ സുവേന്ദുവുമായി ചർച്ച നടത്താനാവുമെന്ന് റോയ് പറഞ്ഞു. സുവേന്ദുവിെൻറ പിതാവും തൃണമൂൽ എം.പിയുമായ ശിശിർ കുമാർ തിവാരിയുമായി നല്ലബന്ധം പുലർത്തുന്ന റോയ് അതുവഴിയാണ് കാര്യങ്ങൾ നീക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.