പിന്നോട്ടില്ല, വീണ്ടും ഝാർഖണ്ഡിലേക്ക് പോകും –സ്വാമി അഗ്നിവേശ്
text_fieldsന്യൂഡൽഹി: ആക്രമണത്തിലൂടെ തന്നെ നിശ്ശബ്ദനാക്കാൻ സംഘ്പരിവാറിനാവില്ലെന്നും ആക്രമണം നടന്ന ഝാർഖണ്ഡിലെ പാകുഡിൽ അഞ്ചു ലക്ഷം ആദിവാസികളെ പെങ്കടുപ്പിക്കുന്ന പരിപാടിക്കായി വീണ്ടും പോകുകയാണെന്നും സ്വാമി അഗ്നിവേശ്. സംഘ്പരിവാർ ആക്രമണത്തിനിരയായി ഡൽഹിയിൽ തിരിച്ചെത്തിയ സ്വാമി അഗ്നിവേശ് ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭയന്ന് പിന്മാറില്ലെന്ന് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്.
ഒരു ആക്രമണത്തോടെ ഇതെല്ലാം നിർത്തി എങ്ങോട്ട് പോകാനാണ് എന്ന് അഗ്നിവേശ് ചോദിച്ചു. ‘‘എനിക്കുനേരെ നടന്ന ആക്രമണം കൂരിരുട്ടിലെ രജതരേഖയായിട്ടാണ് കാണുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ ഭരണകൂടങ്ങളും കോർപറേറ്റുകളും ചെയ്യുന്നതെന്താണെന്ന് രാജ്യത്തിന് മുന്നിൽ തുറന്നുകാണിക്കാൻ രാജ്യവ്യാപകമായി പര്യടനത്തിനിറങ്ങുകയാണ്. ആക്രമണം നടന്ന പാകുഡിലേക്ക് വീണ്ടും പോകും. ആക്രമണത്തെ തുടർന്ന് നടക്കാതെപോയ പരിപാടി നടത്തും. ആക്രമിക്കപ്പെട്ടുവെന്നും പരിപാടിയിൽ പെങ്കടുക്കാൻ കഴിയില്ലെന്നും അറിഞ്ഞപ്പോൾ അേങ്ങയറ്റം നിരാശരായ പാകുഡിലെ ആദിവാസികൾ വീണ്ടും ചെല്ലുമെന്ന് അറിയിച്ചപ്പോൾ അതിയായ സന്തോഷത്തിലാണ്. പാകുഡിൽനിന്ന് റാഞ്ചിയിൽ മടങ്ങിയെത്തിയപ്പോൾ സംസ്ഥാനത്തെ മുഴുവൻ പ്രതിപക്ഷനേതാക്കളും പിന്തുണയും െഎക്യദാർഢ്യവുമായി എത്തിയിരുന്നു.
രഘുബർ ദാസിെൻറ ആദിവാസിവിരുദ്ധ നിയമ നിർമാണത്തിനെതിരെ മുഴുവൻ പ്രതിപക്ഷനേതാക്കളും രാജ്ഭവന് മുന്നിൽ ധർണയും നടത്തി. ആക്രമണം നടക്കുേമ്പാൾ പാകുഡിൽ പര്യടനം നടത്തുകയായിരുന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ടും തന്നെ സന്ദർശിച്ച കോൺഗ്രസ് നേതാക്കളായ ശശി തരൂരും രമേശ് ചെന്നിത്തലയും െഎക്യദാർഢ്യമറിയിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് അടുത്ത മാസം വരും’’ -അഗ്നിവേശ് വ്യക്തമാക്കി.
‘‘ഝാർഖണ്ഡിലെ പാകുഡ് മേഖലയിൽ വസിക്കുന്ന ‘പഹഡിയ’ എന്ന ആദിവാസിസമൂഹത്തിെൻറ പരിപാടിയിൽ പെങ്കടുക്കാനായിരുന്നു എെൻറ യാത്ര. ഝാർഖണ്ഡിലെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ഗോത്ര മേഖലയിൽ പടർന്നുപിടിച്ച ‘പത്തൽഗഡി പ്രസ്ഥാന’മായിരുന്നു ഇൗ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഒന്നര ലക്ഷത്തോളം ആദിവാസികളാണ് പരിപാടിക്കായി വന്നിരുന്നത്. അവരെ അഭിസംബോധന ചെയ്യണമെന്ന ക്ഷണം ലഭിച്ചയുടൻ ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന് കത്തെഴുതി.
ആദിവാസികളുടെ വനഭൂമിയും വനസമ്പത്തും സംബന്ധിച്ച സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് 10 മിനിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. താൻ പാകുഡിൽ ആദിവാസികളെ അഭിസംേബാധന ചെയ്യാൻ പോകുന്ന കാര്യവും കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതുപോലെ അയച്ച കത്തിെൻറ അടിസ്ഥാനത്തിൽ 18ന് രാവിലെ കൂടിക്കാഴ്ചക്ക് ആദിവാസി വനിത നേതാവുകൂടിയായ ഝാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു സമയം അനുവദിച്ചുവെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഇവരല്ലാതെ മറ്റു ബി.െജ.പി നേതാക്കൾക്കാർക്കും ഇൗ സന്ദർശനത്തെക്കുറിച്ചറിയില്ലായിരുന്നു. ഇതിനകം കോർപറേറ്റുകൾക്ക് വനഭൂമി കൈമാറ്റത്തിന് ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞിരുന്ന രഘുബർ ദാസിന് എെൻറ സന്ദർശനത്തെയും ആദിവാസികളുടെ പരിപാടിയെയുംകുറിച്ച് അറിവ് കിട്ടുന്നത് ഇൗ കത്തിൽ നിന്നാണ്’’ -അഗ്നിവേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.