ഗോവധത്തിന് വധശിക്ഷ; ബില്ലുമായി സ്വാമി, കൂടെ ‘ശാസ്ത്രീയ തള്ളും’
text_fieldsന്യൂഡൽഹി: പശുക്കളെ കൊല്ലുന്നതിന് വധശിക്ഷ ഏർപ്പെടുത്തണെമന്നാവശ്യപ്പെട്ട് സ്വകാര്യബില്ലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രാജ്യസഭയിൽ. എല്ലാ കാര്യങ്ങളിലും ചില അവകാശവാദങ്ങൾ ശീലമാക്കിയ സ്വാമി പക്ഷേ, സഭയിൽ ഗോമൂത്ര മരുന്നിെൻറ പേറ്റൻറിനെക്കുറിച്ച് നടത്തിയ ‘ശാസ്ത്രീയ തള്ള്’ ജയ്റാം രമേശിെൻറ ചോദ്യത്തിൽ തട്ടി തടഞ്ഞു. സഭയിലെ ചർച്ചക്ക് ശേഷം ബില്ല് സുബ്രഹ്മണ്യൻ സ്വാമി പിൻവലിച്ചു.
പശുക്കളെ കൊല്ലുന്നത് തടഞ്ഞ് നിയമനിർമാണം നടത്തണമെന്നതായിരുന്നു ബില്ലിലെ പ്രധാന ആവശ്യം. സർക്കാർ ഭരണഘടനപരമായുള്ള സാധുത ഉപയോഗിച്ച് നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട സ്വാമി, പല ന്യായവാദങ്ങളും നിരത്തി. മുഗൾഭരണകാലത്ത് പശുക്കളുടെ കശാപ്പ് നിരോധിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷുകാരാണ് വീണ്ടും തുടങ്ങിയത്. ശാസ്ത്രീയവശങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ നിരോധനം ആവശ്യപ്പെടുന്നത്. മതപരമായ കാര്യങ്ങൾ മാത്രമല്ല ഉള്ളത്.
ഗോമൂത്രത്തിൽ നിന്ന് മരുന്നുകളും ചാണകത്തിൽ നിന്ന് ഇഷ്ടികകളും നിർമിക്കുന്നുണ്ട്. ഗോമൂത്രത്തിൽ നിന്നുള്ള മരുന്നുൽപാദനത്തിന് പേറ്റൻറ് നൽകുന്നു. തനിക്കും ഇത്തരത്തിൽ ഒരു പേറ്റൻറ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അത് സഭയിൽ വെക്കൂവെന്ന് കോൺഗ്രസ് എം.പി ജയ്റാം രമേശ് ആവശ്യപ്പെട്ടതോടെ കുഴഞ്ഞ സ്വാമി ചെയർ ആവശ്യപ്പെട്ടാൽ രേഖ ഹാജരാക്കാമെന്ന് പറഞ്ഞ് തടിതപ്പി.
ചർച്ചയിൽ പെങ്കടുത്ത സി.പി.െഎ അംഗം ഡി. രാജ, രാജ്യത്ത് പൗരന്മാരെ കൊലപ്പെടുത്താനുള്ള ഒരു ആയുധമായി പശുക്കൾ മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.