Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ സ്വര ഭാസ്കർ; രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന്

text_fields
bookmark_border
Swara-Bhaskar
cancel

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. വിദ്വേഷ പ്രചാരണം രാജ്യത്തിന് ഉണ്ടാക്കിയ രാജ്യാന്തര നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന് സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്തോനേഷ്യയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു സ്വര ഭാസ്കറിന്‍റെ വിമർശനം.

നേരത്തെ, ഗുരുഗ്രാമില്‍ വെള്ളിയാഴ്​ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘ്പപരിവാർ സംഘടനകളുടെ നടപടിയെ വിമർശിച്ച്​ സ്വര ഭാസ്​കർ രംഗത്തെത്തിയിരുന്നു. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ്​ അന്ന് സ്വര ട്വിറ്ററിൽ കുറിച്ചത്​. ത​ന്‍റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിൽ നേരത്തേ തന്നെ പ്രശസ്​തയാണ്​ സ്വര ഭാസ്​കർ.

ഇന്ത്യയിൽ ബി.ജെ.പി നേതാക്കൾ​ നടത്തിയ പ്രവാചകനിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിൽ അപലപിച്ചിരുന്നു.​ ഇസ്​ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്​തമായ ഭാഷയിലാണ് സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ​യോഗം പ്രതിഷേധം രേഖപ്പെടുത്തിയത്​.


ഇസ്​ലാമിനും വിശ്വാസികൾക്കുമെതി​രെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ്​ ഇത്തരത്തിലുള്ള അവഹേളനകൾ. ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്​ വിലക്കും ഇസ്​ലാമിക സ്വത്തുകളിലെ കൈയേറ്റവും വർധിച്ചു വരുന്ന അക്രമങ്ങളുടെയും പശ്​ചാത്തലത്തിലാണ്​ ഇത്തരം സംഭവങ്ങളും ഉയർന്നു വരുന്നത്​.

വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്​ലാമിനും എതിരായ അവഹേളനകളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്​ലിംകളുടെ സുരക്ഷയും അവകാശങ്ങളും മത-സാംസ്കാരിക വ്യക്​തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാകൗൺസിൽ വ്യക്​തമാക്കി.

ബി.ജെ.പി ദേശീയ വക്​താവായിരുന്ന​ നുപുർ ശർമയും നവീൻ കുമാർ ജിൻഡലും പ്ര​​വാ​​ച​​ക​​നി​​ന്ദിച്ചതിനെ തു​​ട​​ർ​​ന്ന് ക​​ന​​ത്ത പ്ര​​തി​​ച്ഛാ​​യ​​ ന​​ഷ്ട​​ത്തി​​ലാണ് ഇ​​ന്ത്യ. സംഭവത്തിൽ രാജ്യാന്തര തലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്‍റേത്​. കൂടാതെ സൗ​​ദി അ​​റേ​​ബ്യ, ഒ​​മാ​​ൻ, കു​​വൈ​​ത്ത്, ബ​​ഹ്റൈ​​ൻ എ​​ന്നി​​വ​​ക്കു പി​​ന്നാ​​ലെ യു.​​എ.​​ഇ, ജോ​​ർ​​ഡ​​ൻ, പാ​​കി​​സ്താ​​ൻ, അ​​ഫ്ഗാ​​നി​​സ്താ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളും ഇ​​സ്‍ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ കൂ​​ട്ടാ​​യ്മ​​യാ​​യ ഒ.​​ഐ.​​സി​​യും ക​​ടു​​ത്ത അ​​മ​​ർ​​ഷം പ്ര​​ക​​ടി​​പ്പി​​ച്ചിരുന്നു.

വ്യക്​തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്‍റെ കാഴ്ചപ്പാടുകളല്ലെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ പ്രതികരിച്ചിരുന്നു. അ​​തേ​​സ​​മ​​യം, പ്ര​​വാ​​ച​​ക​​നി​​ന്ദക്ക് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ര​​ണ്ടു ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത മോ​​ദി​​ സ​​ർ​​ക്കാ​​ർ അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ലും രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prophet Muhammadnupur sharmaSwara Bhaskar
News Summary - Swara Bhaskar against blasphemy; The BJP is celebrating the shame it has done to the country
Next Story