'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു'; നമസ്കാരക്കാർക്കുനേരേയുള്ള പ്രതിഷേധെത്ത അപലപിച്ച് ബോളിവുഡ് നടി
text_fieldsമുംബൈ: ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടകളുടെ നടപടിയെ എതിർത്ത് ബോളിവുഡ് നടി സ്വര ഭാസ്കൾ. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്വര ട്വിറ്ററിൽ കുറിച്ചത്.
ബജ്റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ് മൈതാനത്ത് നമസ്കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായി എത്തിയത്. ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്കാര സ്ഥലത്ത് ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഇൗ വീഡിയോയും സ്വര ഭാസ്കർ റീട്വീറ്റ് ചെയ്തിരുന്നു. സ്വരയുടെ പ്രതികരണം വൈറലായതോടെ ഇവർെക്കതിരേ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു. നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്‌ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി.
'അങ്ങിനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് മതം മാറാത്തത്' എന്ന് നിരവധി ഹിന്ദുത്വവാദികൾ ചോദിക്കുന്നു. 'നിങ്ങൾ ഒരു ഹിന്ദു മാത്രമല്ല, നിങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ട്'-മറ്റൊരാൾ കുറിച്ചു. നേരത്തെ, ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിനും സ്വരയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു.ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സ്വരയുടെ പ്രതികരണം.
'ഷാരൂഖ് ഖാന്‍ ദയയുടേയും മാന്യമായ പെരുമാറ്റത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ഇന്ത്യയിലെ മികച്ച ഗുണങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹം എനിക്ക് പ്രചോദനമാണ്'എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. തെൻറ ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിൽ നേരത്തേതന്നെ പ്രശസ്തയാണ് സ്വര ഭാസ്കർ.
Breaking: Namaz again disrupted in Gurgaon. Slogans of 'Jai Shri Ram' raised. Heavy police presence at the site. pic.twitter.com/C6qrYdLSo0
— Pavneet Singh Chadha 🚜 🌾 (@pub_neat) October 22, 2021
കോവിഡിെൻറ പുതിയ ഡെൽറ്റ വകഭേദം എ.വൈ 4.2 ഇന്ത്യയിലും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.