ജന്മദിനത്തിൽ കനയ്യക്ക് വോട്ടുചോദിച്ച് സ്വര ഭാസ്കർ
text_fieldsന്യൂഡൽഹി: ബിഹാറിലെ ബെഗുസരായിൽനിന്ന് മത്സരിക്കുന്ന സി.പി.െഎ സ്ഥാനാർഥി കനയ്യകു മാറിെൻറ പ്രചാരണത്തിന് ബോളിവുഡ് നടി സ്വര ഭാസ്കറും. കനയ്യയുടെ പ്രചാരണത്തിനി റങ്ങി ഏപ്രിൽ ഒമ്പതിന് 31ാം ജന്മദിനാഘോഷം നടി അവിസ്മരണീയമാക്കുകയും ചെയ്തു.
‘‘വ്യത്യസ്തമായൊരു ജന്മദിനാഘോഷമാണിത്. കനയ്യ സുഹൃത്താണ്. നമുക്കെല്ലാവർക്കും വേണ്ടി പ്രധാനപ്പെട്ട പോരാട്ടത്തിലാണ് അദ്ദേഹം. കനയ്യ ജയിച്ചാൽ, ഇന്ത്യൻ ജനാധിപത്യത്തിെൻറ വിജയമായിരിക്കും,’’ ജെ.എൻ.യു പൂർവവിദ്യാർഥികൂടിയായ സ്വര ഭാസ്കർ പറഞ്ഞു. ഭരണഘടനയും അതിെൻറ മൂല്യങ്ങളും നേരിടുന്ന ഭീഷണി, തൊഴിലില്ലായ്മ, ആൾക്കൂട്ട ആക്രമണങ്ങളുടെ വർധന, സാമൂഹിക നീതിയുടെ ആവശ്യം തുടങ്ങി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ വിഷയങ്ങളാണ് കനയ്യ ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ നടി, അദ്ദേഹത്തിെൻറ പ്രത്യയശാസ്ത്രത്തോട് യോജിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. 2014ൽ 34 ശതമാനം വോട്ടുേനടി രണ്ടാംസ്ഥാനക്കാരനായ ആർ.ജെ.ഡിയുടെ തൻവീർ ഹസനും വിധിതേടുന്നുണ്ട്. കഴിഞ്ഞതവണ 18 ശതമാനം വോട്ടുനേടിയ സി.പി.െഎക്ക് ഇത്തവണ കനയ്യയുടെ പ്രതിച്ഛായ ഗുണമാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.