സ്വാമി സ്വരൂപാനന്ദ സരസ്വതി അന്തരിച്ചു
text_fieldsഭോപാൽ: നിരവധി അനുയായികളുള്ള ദ്വാരകപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് നിര്യാതനായി. 99 വയസ്സായിരുന്നു. ശാരദ, ജ്യോതിഷ് പീഠങ്ങളുടെയും ശങ്കരാചാര്യരായിരുന്ന സ്വരൂപാനന്ദ് ഒരുവർഷമായി അസുഖം കാരണം കിടപ്പിലായിരുന്നു. മധ്യപ്രദേശിലെ നർസിങ്പൂരിലെ ആശ്രമത്തിൽ ഞായറാഴ്ച വൈകീട്ട് 3.30ഓെടയായിരുന്നു അന്ത്യമെന്ന് ദ്വാരകപീഠം ചുമതലയുള്ള സ്വാമി സദാനന്ദ് മഹാരാജ് അറിയിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.
മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ദിഗോരി ഗ്രാമത്തിൽ 1924 ലാണ് സ്വാമിയുടെ ജനനം. 1950 ൽ ദണ്ഡി സന്ന്യാസിയായി. 1982 ൽ ദ്വാരക പീഠ് ശങ്കരാചാര്യയായി അവരോധിതനായി.
ഗോവധ നിരോധനത്തിനും ഏക സിവിൽകോഡിനുമായി ശക്തമായി വാദിച്ച ആത്മീയ നേതൃത്വം കൂടിയാണ് സ്വരൂപാനന്ദ സരസ്വതി. ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അതേസമയം, ഗോവധം നിർത്താനാകാത്ത ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിയെ സ്വരൂപാനന്ദ വിമർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.