സത്യപ്രതിജ്ഞ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ശ്രദ്ധാകേന്ദ്രം
text_fieldsന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ബംഗ്ലാദേശും മാലദ്വീപും അടക്കം ഏഴ് അയൽരാജ്യങ്ങളിൽനിന്നുള്ള ഭരണാധികാരികൾ. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും സീഷെൽസ് വൈസ് പ്രസിഡന്റ് അഹ്മദ് അഫീഫും ഇതിനകം തലസ്ഥാനത്തെത്തിയിട്ടുണ്ട്.
മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റയുടൻ രാജ്യത്തുനിന്ന് ഇന്ത്യൻ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട മുഹമ്മദ് മുഇസ്സുവാണ് ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ചൈനീസ് ആഭിമുഖ്യം പുലർത്തുന്ന മുഇസ്സുവിന്റെ വിവാദ പരാമർശങ്ങളെ തുടർന്ന് ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധം വഷളായിരുന്നു.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ തുടങ്ങിയവരും ചടങ്ങിനെത്തുന്നുണ്ട്.
വനിത ലോക്കോ പൈലറ്റുമാർക്ക് ക്ഷണം
ചെന്നൈ: ഞായറാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രണ്ടു വനിത ലോക്കോ പൈലറ്റുമാർക്ക് ക്ഷണം. വന്ദേഭാരത് ട്രെയിനിൽ ജോലി ചെയ്യുന്ന ചെന്നൈ റെയിൽവേ ഡിവിഷനിലെ സീനിയർ അസി. ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോനും ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് മഹാരാഷ്ട്രയിലെ സുരേഖ യാദവിനുമാണ് ക്ഷണം ലഭിച്ചത്. ആകെ 10 ലോക്കോ പൈലറ്റുമാർക്ക് ക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.