Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MK Stalin
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ സാഹചര്യത്തിൽ...

കോവിഡ്​ സാഹചര്യത്തിൽ സത്യപ്രതിഞജ്ഞ ചടങ്ങ്​ ലളിതമായി നടത്തും -സ്റ്റാലിൻ

text_fields
bookmark_border

ചെന്നൈ: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാറിൻറെ സത്യപ്രതിജ്ഞ ചടങ്ങ്​ ആഘോഷമില്ലാതെ ലളിതമായി നടത്തുമെന്ന്​ ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിൻ. ചെന്നൈയിലെ മറീന ബീച്ചിൽ പിതാവും പാർട്ടി തലവനുമായ എം. കരുണാനിധിയുടെ ശവകുടീരത്തിൽ പുഷ്​പാർച്ചന നടത്തിയ ​േശഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തീയതിയും സമയവും തിങ്കളാഴ്ച ​അല്ലെങ്കിൽ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ്​ ഏഴിന്​ ചടങ്ങ്​ നടത്തുമെന്നാണ്​ പുറത്തുവരുന്ന വിവരം.

തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക്​ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സ്റ്റാലിൻ നന്ദി രേഖ​െപ്പടുത്തുകയും ചെയ്​തു. 149 സീറ്റുകൾ നേടിയാണ്​ ഡി.എം.കെ തമിഴ്​നാട്ടിൽ അധികാരം പിടിച്ചെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKMK Stalintamil nadu electionAssmbly election 2021
News Summary - Swearing-in ceremony will be simple, says DMK chief Stalin
Next Story