Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധുരപലഹാരങ്ങൾക്കും ഇനി...

മധുരപലഹാരങ്ങൾക്കും ഇനി 'ബെസ്​റ്റ്​ ബിഫോർ' തീയതി നിർബന്ധം; ഒക്​ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
മധുരപലഹാരങ്ങൾക്കും ഇനി ബെസ്​റ്റ്​ ബിഫോർ തീയതി നിർബന്ധം; ഒക്​ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ
cancel

ന്യൂഡൽഹി: മധുരപലഹാരങ്ങൾക്കും ഇനി മുതൽ കാലാവധി കഴിയുന്ന തീയതിയോ ​'ബെസ്​റ്റ്​ ബിഫോർ​' തീയതിയോ (നിശ്ചിത തീയതിക്ക്​ മുമ്പായി ഉപയോഗിക്കണമെന്ന സൂചന) നിർബന്ധമാക്കി ഉത്തരവ്​. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ്​ ഇതു സംബന്ധിച്ച്​ ഉത്തരവിട്ടത്​. ഒക്​ടോബർ ഒന്ന്​ മുതൽ നിർദേശം​ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.

ഗുണനിലവാരം കുറഞ്ഞ പലഹാരങ്ങളുടെ വിൽപന തടയുകയാണ്​ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്​. പാത്രങ്ങളിലും ട്രേകളിലുമായി പാക്ക്​ ചെയ്യാതെ വിൽപനക്കുവെക്കുന്ന പലഹാരങ്ങൾക്കാണ്​ 'ബെസ്​റ്റ്​ ബിഫോർ'​ തീയതി നിർബന്ധമാക്കിയിരിക്കുന്നത്​. പാക്ക്​ ചെയ്​ത്​ വരുന്ന ബ്രാൻറഡ്​ പലഹാരങ്ങളിൽ നിലവിൽ ഇത്​ നൽകുന്നുണ്ട്​.

പലഹാരങ്ങളുടെ നിർമാണ തീയതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത്​ നിർബന്ധമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sweetssweet sellersFSSAIbest before date
Next Story