കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; സ്വിഗ്ഗി ജീവനക്കാരൻ മരിച്ചു
text_fieldsനോയിഡ: കാറിൽ കുരുങ്ങിയ ബൈക്ക് യാത്രക്കാരിയായ 20കാരിയെ ഡൽഹിയിൽ 12 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയതിന് സമാനമായ സംഭവം വീണ്ടും. നോയിഡയിൽ സ്വിഗ്ഗി ഭക്ഷണ വിതരണ ഏജന്‍റിനെ കാറിടിച്ച് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. കൗശൽ യാദവ് എന്ന യുവാവാണ് മരിച്ചത്.
പുതുവത്സര രാത്രിയിൽ ഓർഡർ ചെയ്തവർക്ക് തന്‍റെ ബൈക്കിൽ ഭക്ഷണം എത്തിക്കുന്നതിനിടെയായിരുന്നു അപകടം. നോയിഡ സെക്ടർ 14ലെ മേൽപാലത്തിന് സമീപം ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഒരു കിലോമീറ്ററിലേറെ വലിച്ചിഴച്ച ശേഷം കാറിനടിയിൽനിന്നും മൃതദേഹം വേർപ്പെടുത്തി അപകടത്തിനിടയാക്കിയവർ രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്.
യുവാവിന്‍റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. ഉത്തർ പ്രദേശിലെ മെയിൻപുരി സ്വദേശിയാണ് കൗശൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.