സ്വിസ് ബാങ്കിലെ 10 നിക്ഷേപകരുടെ വിവരങ്ങൾ ഇന്ത്യ ആവശ്യപ്പെട്ടു
text_fieldsന്യൂഡൽഹി: വൻതോതിൽ കള്ളപ്പണ നിക്ഷേപം നടത്തിയതായി കരുതുന്ന 10 ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇന്ത്യ സ്വിറ്റ്സർലൻഡ് സർക്കാറിനെ സമീപിച്ചു. രണ്ട് പ്രധാന ടെക്സ്റ്റൈൽ കമ്പനികളുടെയും കാർപെറ്റ് കയറ്റുമതിക്കാരായ ബിസിനസുകാരുടെയും ഒരു ആർട്ട് ക്യുറേറ്ററുടെയും അക്കൗണ്ട് വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് സ്വിസ് നികുതി വകുപ്പ് 30ദിവസത്തിനുള്ളിൽ മറുപടി നൽകാൻ നിക്ഷേപകർക്ക് േനാട്ടീസ് നൽകിയിരിക്കുകയാണ്. നിയോ കോർപറേഷൻ ഇൻറർനാഷനൽ, സെൽ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്, കോേട്ടജ് ഇൻഡസ്ട്രീസ് എക്സ്േപാസിഷൻ, മൊഡേൽ എസ്.എ, പ്രോഗ്രസ് വെൻച്വർ ഗ്രൂപ് എന്നീ ഇന്ത്യൻ ടെക്സ്റ്റൈൽസ് കമ്പനികളുടെ വിവരമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. അബ്ദുൽ റാഷിദ് മിർ, സബേഹ മിർ, മുജീബ് മിർ, തബസ്സും മിർ എന്നിവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് സ്വിസ് അധികൃതർ നോട്ടീസ് അയച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തായ പാനമ രേഖകളിൽ സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള നിരവധി ഇന്ത്യക്കാരുടെ വിവരങ്ങൾ ഉണ്ടായിരുന്നു. ആ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.