Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ണിടിച്ചിൽ: കണ്ണൂർ...

മണ്ണിടിച്ചിൽ: കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ 14 ട്രെയിനുകൾ ആഗസ്റ്റ് നാല് വരെ റദ്ദാക്കി

text_fields
bookmark_border
മണ്ണിടിച്ചിൽ: കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ 14 ട്രെയിനുകൾ ആഗസ്റ്റ് നാല് വരെ റദ്ദാക്കി
cancel

മംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾആഗസ്റ്റ് നാല് വരെ റദ്ദാക്കി.

ട്രെയിൻ നമ്പർ 16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്, 16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, 07377/378 വിജയപുര-മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകളും യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന 16575/576, 16515/516, 16539/ 540 നമ്പറുകളിലുള്ള സ്​പെഷ്യൽ ട്രെയിനുകളും സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടും.

യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train Services
News Summary - SWR extends cancellation of train services on Bengaluru-Mangaluru sector until further notice
Next Story