പങ്കാളിയെ മാറ്റുന്നത് നികൃഷ്ടം; ലിവ് ഇൻ ബന്ധങ്ങൾ നല്ല സമൂഹത്തിന്റെ ലക്ഷണമല്ലെന്ന് അലഹബാദ് ഹൈകോടതി
text_fieldsന്യൂഡൽഹി: 'ലിവ് ഇന്‍' ബന്ധങ്ങള്‍ ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമല്ലെന്ന് ചൂണ്ടികാട്ടി അലഹബാദ് ഹൈക്കോടതി. വിവാഹം നല്‍കുന്ന സാമൂഹിക സ്വീകാര്യതയും സുരക്ഷിതത്വവും ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ലിവ് ഇന്‍ പങ്കാളിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഓരോ സീസണിലും പങ്കാളികളെ മാറ്റുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു.
മധ്യവര്‍ഗ സദാചാരം ഇന്ത്യയില്‍ അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹമെന്ന സമ്പ്രദായത്തെ നിലനിർത്തുകയെന്നത് പ്രയാസകരമായിത്തീർന്ന വികസിത രാജ്യങ്ങളിലേതുപോലെ, വിവാഹം കാലഹരണപ്പെട്ടതിനു ശേഷം മാത്രമേ ലിവ് ഇന്‍ ബന്ധങ്ങളെ ഇവിടെ സാധാരണമായി കണക്കാക്കാനാകൂ എന്നും കോടതി കൂട്ടിചേർത്തു.
ലിവ് ഇന്‍ ബന്ധങ്ങൾ പിന്തുടരുന്നത് ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് വ്യക്തമാക്കി. ലിവ് ഇന്‍ ബന്ധങ്ങളിലുള്ള ദീര്‍ഘകാലം പ്രത്യാഘാതങ്ങളെ പറ്റി യുവതലമുറ ചിന്തിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.