തബ്ലീഗ് ജമാഅത്തിന് അപകീർത്തിയെന്ന്; ടൈംസ് നൗവിന് നോട്ടീസ്
text_fieldsന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിന് പാകിസ്താൻ കേന്ദ്രമായ തീവ്രവാദസംഘടനയുമായി ബ ന്ധമുണ്ടെന്ന് ആരോപിച്ച് ലേഖനം പ്രസിദ്ധപ്പെടുത്തിയതിന് ടൈംസ് നൗ വെബ്സൈറ്റിനെ തിരെ അപകീർത്തിക്കേസ്.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനു കീഴിലെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനം തങ്ങളുടെ സംഘടനയെ അപകീർത്തിപ്പെടുത്തുന്നതും പ്രവർത്തകർക്കെതിരെ സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി തബ്ലിഗ് പ്രവർത്തകനാണ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെനറ്റ് േകാൾമാൻ മാനേജിങ് ഡയറക്ടർ വിനീത് ജെയിനിന് നോട്ടീസ് അയച്ചത്. എഡിറ്റർ ജയ്ദീപ് ബോസിനെയും എതിർകക്ഷിയാക്കിയിട്ടുണ്ട്
തബ്ലീഗ് ജമാഅത്തിന് പാകിസ്താൻ കേന്ദ്രമായ ഹർകത്തുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്നും സെപ്റ്റംബർ 11 തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക ഗ്വണ്ടാനമോ തടങ്കൽപാളയത്തിലാക്കിയ തടവുകാരിൽ ചിലർ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് താമസിച്ചിരുന്നുവെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.
‘തബ്ലീഗ് ജമാഅത്ത് ഷെയേഴ്സ് ലിങ്ക്സ് വിത്ത് ടെറർ ഔട്ഫിറ്റ്സ്’ എന്ന പേരിൽ ഏപ്രിൽ ഒന്നിനാണ് ടൈംസ് നൗ ലേഖനം പോസ്റ്റ് ചെയ്തത്.
തബ്ലീഗ് ജമാഅത്ത് നൂറുവർഷമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണെന്നും ഇതുവരെ തബ്ലീഗിനെ കരിമ്പട്ടികയിൽപെടുത്തിയിട്ടില്ലെന്നും നോട്ടീസയച്ച ഹഫീസുല്ല ഖാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.