തബ്ലീഗ് സമ്മേളനം: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരെ പിഴ ചുമത്തി കോടതി വിട്ടയച്ചു. വിസ വ്യവസ്ഥ ലംഘനം, കോവിഡ് നിയന്ത്രണ ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് വിദേശ പ്രതിനിധികൾക്കെതിരെ ചുമത്തിയിരുന്നത്. ഇവർ ശിക്ഷ ഇളവിന് വേണ്ടി ഭാഗിക കുറ്റസമ്മതം നടത്തുന്ന ഹരജി സമർപ്പിച്ചതിന് പിന്നാലെയാണിത്.
നടപടിയെ പൊലീസും എതിർത്തില്ല. ജിബൂട്ടി, മാലി, കെനിയ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും 17 ശ്രീലങ്കക്കാരെയുമാണ് 5,000 രൂപ വീതം പിഴ ഈടാക്കി ഡൽഹി കോടതി വിട്ടയച്ചത്. മൂന്ന് ശ്രീലങ്കക്കാരും നൈജീരിയ, താൻസനിയ എന്നിവിടങ്ങളിൽ നിന്നുള്ള ചിലരും കോടതിയിൽ വിചാരണ നേരിടാമെന്ന് വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്ത 150 ഇന്തോനേഷ്യക്കാർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യത്തിന് 10,000 രൂപ വീതം കെട്ടിവെക്കണം. ഇവരും ബുധനാഴ്ച ശിക്ഷ ഇളവിന് വേണ്ടി ഭാഗിക കുറ്റസമ്മതം നടത്തുന്ന ഹരജി സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു.
അതിനിടെ, സമ്മേളനത്തിൽ പങ്കെടുത്ത 150 ഇന്തോനേഷ്യക്കാർക്ക് കോടതി ജാമ്യം. വിസ വ്യവസ്ഥ ലംഘനം, കോവിഡ് നിയന്ത്രണ ചട്ടലംഘനം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയത്. ജാമ്യത്തിന് പതിനായിരം രൂപ വീതം കെട്ടിവെക്കണം. ബുധനാഴ്ച ശിക്ഷ ഇളവിന് വേണ്ടി ഭാഗിക കുറ്റസമ്മതം നടത്തുന്ന ഹരജി സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.