Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിസാമുദ്ദീനിൽ നടന്നത്​...

നിസാമുദ്ദീനിൽ നടന്നത്​ ‘താലിബാനി കുറ്റം’ -മുക്താർ അബ്ബാസ്​ നഖ്​വി

text_fields
bookmark_border
നിസാമുദ്ദീനിൽ നടന്നത്​ ‘താലിബാനി കുറ്റം’ -മുക്താർ അബ്ബാസ്​ നഖ്​വി
cancel

ന്യൂഡൽഹി: ലോകവ്യാപകമായ കോവിഡ്​19 മഹാമാരിക്കിടെ ഡൽഹിയിലെ മർകസ്​ നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത്​ താലിബാ നി കുറ്റകൃത്യമാണെന്ന്​ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ്​ നഖ്​വി. ഗുരുതരവീഴ്​ചയാണ്​ ഉണ്ടായതെന്നും അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാർച്ച് 13 നും 15 നും ഇടയിലാണ്​ നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്​ലീഗ്​ ജമാഅത്തിൻെറ അന്താരാഷ്ട്രസമ്മേളനം നടത്തിയത്​. ഇതോടെ ഇന്ത്യയിലെ പ്രധാന കോവിഡ്​19 ഹോട്ട്​ സ്​പോട്ടായി നിസാമുദ്ദീൻ മാറി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ 99% ജനങ്ങളും സർക്കാരിൻെറ ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നുണ്ട്​. കോവിഡ് -19 നെതിരായ പോരാട്ടത്തെ മതത്തി​​െൻറ അടിസ്ഥാനത്തിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കുന്ന സാഹചര്യത്തിൽ മർകസ്​ നിസാമുദ്ദീ​​െൻറ ഭാഗത്തുനിന്നുണ്ടായത്​ ഒരു താലിബാനി കുറ്റമാണ്. നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല. തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി. മറ്റൊരു പ്രശ്നം ഈ സമയത്ത് ധാരാളം വിദേശികളും അവിടെ താമസിച്ചിരുന്നു എന്നതാണ്. ഭരണകൂടവും ​അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തുമെന്നും നടപടിയുണ്ടാകുമെന്നും കരുതുന്നു. ഇത്​ രോഗബാധിതരുമായി ബന്ധപ്പെട്ട കാര്യമാത്രമല്ല, കോവിഡ് -19 മഹാമാരിക്കെതിരായ പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ അശ്രദ്ധമായിരിക്കാനോ ക്രിമിനൽ ഗൂഢാലോചന നടത്താനോ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 22 ന് ജനത കർഫ്യൂവിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ്​ പലരും മർകസിൽ നിന്നും പോകാതിരുന്നതെന്ന തബ്​ലീഗ്​ പ്രവർത്തകരുടെ ഒഴികഴിവ് അംഗീകരിക്കാൻ കഴിയില്ലെന്നും നഖ്​വി കൂട്ടിച്ചേർത്തു.

രാജ്യത്തെ ന്യൂനപക്ഷകാര്യ മന്ത്രി തബ്​ലീഗ്​ ജമാഅവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസ്​താവന നടത്തു​േമ്പാൾ അത്​ മുസ്ലീം സമുദായത്തിനെതിരാവില്ലേ എന്ന ചോദ്യത്തിന്​ ഇത്തരം കാര്യങ്ങൾ ഹിന്ദു അല്ലെങ്കിൽ മുസ്ലീം എന്ന മതത്തി​​െൻറ കണ്ണാടിയിലൂടെ നോക്കില്ലെന്നാണ്​ നഖ്​വി മറുപടി നൽകിയത്​. നിസാമുദ്ദീനിൽ നടന്നത്​ കുറ്റമായിരുന്നു. സമ്മേളനം നടന്ന സ്ഥലം ഒരു മതവിഭാഗത്തിൽ പെട്ടതാണ്. അവരിൽ പലർക്കും കോവിഡ്​ രോഗം പിടിപ്പെട്ടു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എല്ലാ മതനേതാക്കളും പൊതുജനങ്ങളും വളരെ ക്രിയാത്മകമായാണ്​ പ്രതികരിച്ചിരുന്നത്​. അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, വെള്ളിയാഴ്ച പള്ളികളിലെ നമസ്​കാരം ഒഴിവാക്കി വീടുകളിൽ പ്രാർഥന നടത്താൻ എല്ലാ വിഭാഗങ്ങളും സ്വമേധയാ തീരുമാനമെടുത്തു. എന്നാൽ ജമാഅത്ത് സമ്മേളനം പോലുള്ളവ കർശനമായി കൈകാര്യം ചെയ്യണം. ഈ സംഭവത്തെ ഒരു സമുദായവുമായും ബന്ധിപ്പിക്കാൻ കഴിയില്ല. അത്തരം കുറ്റകൃത്യങ്ങൾ ഏതെങ്കിലും സമുദായവുമായോ ജാതിയുമായോ ബന്ധപ്പെട്ടിട്ടല്ല നടക്കുന്നതെന്നും നഖ്​വി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas Naqviindia newsTablighi JammatNizamuddin congregation#Covid19
News Summary - Tablighi Jammat’s Nizamuddin congregation ‘A Talibani crime’ - Mukhtar Abbas Naqvi -India news
Next Story