'ടാഗോർ പുറംനാട്ടുകാരൻ'- പരാമർശത്തിൽ മാപ്പ് പറഞ്ഞ് വിശ്വ ഭാരതി വൈസ് ചാൻസലർ
text_fieldsകൊൽക്കത്ത: മഹാകവി രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതനിന് പുറത്തുള്ളയാളാണെന്ന പരാമർശത്തിൽ വൻ പ്രതിഷേധമുയർന്ന സഹചര്യത്തിൽ നിർവാജ്യം മാപ്പ് പറഞ്ഞ് വിശ്വ ഭാരതി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബിദ്യുത് ചക്രബർത്തി. തെൻറ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ബിദ്യുത് ബക്രവർത്തി പറഞ്ഞു. രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച വിശ്വഭാരതി 1951ലാണ് കേന്ദ്ര സർവകലാശാലയായി മാറിയത്.
പൗഷ് മേള ഗ്രൗണ്ടിന് മതിലുകെട്ടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിെടയാണ് ടാഗോർ പുറംനാട്ടുകാരനാണെന്ന് ചക്രബർത്തി പരാമർശിച്ചത്. ടാഗോർ പുറംനാട്ടിൽ നിന്ന് ബോൽപൂരിലേക്കെത്തി സർവകലാശാല സ്ഥാപിക്കുകയായിരുന്നു എന്നായിരുന്നു ബിദ്യുതിെൻറ പരാമർശം.
എന്നാൽ തെൻറ പരാമർശം മുഖ്യമന്ത്രി മമതാ ബാനർജിയെ ഉേദ്ദശിച്ചായിരുന്നുവെന്ന് ബിദ്യുത് തിരുത്തി.പുറത്തുള്ളവരാണ് പൗഷ് മേള മൈതാനത്ത് മതിൽ നിർമിക്കാനൊരുങ്ങുന്നത്. പ്രകൃതിയുടെ മടിത്തട്ടിലുള്ള വിദ്യാഭ്യാസം എന്ന ടാഗോറിെൻറ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത നടപടിയാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ടാഗോർ പുറത്തുള്ളയാൾ എന്നത് ആരുടെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പരാമർശത്തിൽ ഖേദിക്കുന്നു. ടാഗോർ ശാന്തിനികേതനിൽ അവിഭാജ്യമാണ്. വർഷങ്ങൾക്ക് മുമ്പ് രബീന്ദ്രനാഥ് ടഗോറും പിതാവ് ദേവേന്ദ്രനാഥ് ടാഗോറും ഈ പ്രദേശത്തേക്ക് വന്നതുകൊണ്ടും അവർക്ക് ഈ ഭൂപ്രകൃതിയിൽ താൽപര്യമുണ്ടായതുകൊണ്ടുമാണ് ശാന്തിനികേതൽ സ്ഥാപിക്കപ്പെട്ടത് എന്നും ബിദ്യുത് പറഞ്ഞു.
ബിദ്യുതിെൻറ പരാമർശത്തിനെതിരെ സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും മുൻകാല വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.
പൗഷ് മേള മൈതാനത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന തെൻറ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ചക്രബർത്തി പറഞ്ഞു. ആഗസ്റ്റ് 17 ന് പൗഷ് മേള ഗ്രൗണ്ടിലെത്തിയ പ്രതിഷേധക്കാർ മതിൽ നിർമിക്കാനുള്ള സാമഗ്രികൾ നശിപ്പിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.