Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാഹയുടെ ജാമ്യഹരജി:...

താഹയുടെ ജാമ്യഹരജി: സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്രനീക്കം

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ്​ മാ​വോ​വാ​ദി​ക്കേ​സി​ൽ ഈ ​മാ​സം 24ന്​ ​വി​ചാ​ര​ണ കോ​ട​തി കു​റ്റം ചു​മ​ത്തു​മെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ സു​പ്രീം​കോ​ട​തി​യി​ൽ താ​ഹ​യു​ടെ ജാ​മ്യാ​പേ​ക്ഷ നീ​ട്ടാ​ൻ കേ​​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ.​​െ​എ.​എ)​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ കേ​ന്ദ്ര അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ (എ.​എ​സ്.​ജി)​എ​സ്.​വി. രാ​ജു​വാ​ണ്​ വി​ചാ​ര​ണ കോ​ട​തി കു​റ്റം ചു​മ​ത്തു​മെ​ന്ന വാ​ദം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ഇൗ ​മാ​സം 24ന്​ ​എ​ൻ.​െ​എ.​എ കോ​ട​തി കു​റ്റം ചു​മ​ത്തു​ന്നി​ല്ലെ​ന്നും ഫോ​റ​ൻ​സി​ക്​ റി​േ​പ്പാ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും താ​ഹ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ജ​യ​ന്ത്​ മു​ത്തു​രാ​ജ്​ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ആ​ദ്യം എ.​എ​സ്.​ജി​യു​ടെ വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്ത ജ​സ്​​റ്റി​സ്​ അ​ജ​യ്​ ര​സ്​​തോ​ഗി, ജാ​മ്യ​ത്തി​നാ​യു​ള്ള താ​ഹ​യു​ടെ ഹ​ര​ജി​യും അ​ല​െ​ന​തി​രാ​യ എ​ൻ.​െ​എ.​എ ഹ​ര​ജി​യും തീ​ർ​പ്പാ​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ​ു. അ​തോ​ടെ​യാ​ണ്​ മു​ത്തു​രാ​ജ്​ ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന്​ നി​ല​പാ​ട്​ മാ​റ്റി​യ സു​പ്രീം​കോ​ട​തി ബ​ു​ധ​നാ​ഴ്​​ച ആ​ദ്യ കേ​സാ​യി പ​രി​ഗ​ണി​ക്ക​ണ​െ​മ​ന്ന്​ ​ അ​റി​യി​ച്ചു.

നേ​ര​ത്തെ കേ​സ്​ പ​രി​ഗ​ണി​ച്ചി​രു​ന്ന ര​ണ്ട്​ ബെ​ഞ്ചു​ക​ളി​ൽ നി​ന്ന്​ മാ​റ്റി​യാ​ണ്​ ​ പു​തി​യ ജ​സ്​​റ്റി​സ്​ അ​ജ​യ്​ ര​സ്​​തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​െൻറ മു​മ്പാ​കെ കേ​സെ​ത്തി​യ​ത്. താ​ഹ ഫ​സ​ലി​ന്​ വേ​ണ്ടി ഇ​തു​വ​രെ ഹാ​ജ​രാ​യി​രു​ന്ന മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ബ​സ​ന്ത്,​ അ​ല​​​നു വേ​ണ്ടി​യാ​ണ്​ ഹാ​ജ​രാ​യ​ത്. താ​ഹ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​ത്തു​രാ​ജ്, ത​മി​ഴ്​​നാ​ടി​െൻറ മു​ൻ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലാ​ണ്.

മ​ാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച്​​ കേ​ര​ള പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ശേ​ഷം ഹൈ​കോ​ട​തി ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​െ​എ.​എ) സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ​ സു​പ്രീം​കോ​ട​തി ​അ​യ​ച്ച നോ​ട്ടീ​സി​ന്​ അ​ല​െൻറ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​​ ഹൈ​കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ താ​ഹ ഫ​സ​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഇ​തോ​ടൊ​ന്നി​ച്ച്​ സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ബെ​ഞ്ച്​ കേ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:center govtalan thahasupreme court
News Summary - Taha's bail plea: Central move to mislead Supreme Court
Next Story