Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Taj Mahal
cancel
Homechevron_rightNewschevron_rightIndiachevron_rightശിവക്ഷേത്രമായിരുന്ന...

ശിവക്ഷേത്രമായിരുന്ന താജ്​മഹലിന്‍റെ പേര്​ 'രാം മഹൽ' എന്നാക്കണം -ബി.ജെ.പി എം.എൽ.എ

text_fields
bookmark_border

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തർപ്രദേശ് ബി.ജെ.പി​ എം.എൽ.എ. ഛത്രപതി ശിവജിയുടെ പിൻഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​ താജ്​മഹലിന്‍റെ പേര്​ രാംമഹൽ എന്ന്​ മാറ്റണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു.

താജ്​മഹൽ ഒരു ശിവക്ഷേ​ത്രമായിരുന്നു. മുസ്​ലിം ആക്രമണകാരികൾ ഇന്ത്യയുടെ സംസ്​കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്​മഹലാക്കി മാറ്റുകയായിരുന്നു​വെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.

'താജ്​മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യൻ സംസ്​കാ​രത്തെ നശിപ്പിക്കാൻ മുസ്​ലിം ആക്രമണകാരികൾ അവ കീഴടക്കുകയായിരുന്നു. ഒരു സുവർണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി' -സുരേന്ദ്രസിങ്​ പറഞ്ഞു.

താജ്​മഹലിനെ ചൊല്ലി വിവാദപ്രസ്​താവനയുമായി ആദ്യമായല്ല ബി.ജെ.പി നേതാക്കൾ രംഗത്തെത്തുന്നത്​. താജ്​മഹലിന്‍റെ പേര്​ തേജോമഹൽ എന്നാക്കണമെന്ന ആവശ്യവുമായി സംഘ്​പരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തേജോമഹൽ എന്ന ശിവക്ഷേത്രം മുഗൽ രാജാക്കൻമാർ കൈയേറിയാണ്​ താജ്​മഹൽ നിർമിച്ചതെന്നായിരുന്നു ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj MahalRam MahalBJP
News Summary - Taj Mahal will be renamed as Ram Mahal BJP MLA
Next Story