Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണയിൽ മതം കലർത്തി...

കൊറോണയിൽ മതം കലർത്തി ബബിത; അരുതെന്ന്​ ജ്വാല ഗുട്ട

text_fields
bookmark_border
കൊറോണയിൽ മതം കലർത്തി ബബിത; അരുതെന്ന്​ ജ്വാല ഗുട്ട
cancel
camera_alt????????? ???? ????? ?????, ?????? ???? ???? ????????

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപിപ്പിക്കുന്നത് തബ്‌ലീഗ്​ സമ്മേളനമാണെന്ന ബി.ജെ.പി പ്രവര്‍ത്തകയും ഗുസ്തി താര വുമായ ബബിത ഫോഗട്ടി​​​​​െൻറ വിവാദ പരാമര്‍ശത്തിനെതിരെ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. പ്രസ്താവന പിൻവലിക്കണമെന്ന ും വൈറസിന്​ മതമോ വംശമോ ഇല്ലെന്നുമാണ്​ ജ്വാല ട്വീറ്റ്​​ ചെയ്​തത്​.

ബബിതയുടെ ആദ്യത്തെ ട്വീറ്റ് വിവാദമായത ിന് പിന്നാലെ ട്വിറ്റര്‍ ഇത് പിന്‍വലിച്ചിരുന്നു. എന്നാൽ, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും സമാ നമായ ട്വീറ്റുകള്‍ ചെയ്യുമെന്നുമായിരുന്നു ബബിതയുടെ വെല്ലുവിളി. ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന പിൻവലിക്കണമെന്ന് ബബിതയോട് ജ്വാല ഗുട്ട ആവശ്യപ്പെട്ടു.

"ക്ഷമിക്കണം ബബിത, ഈ വൈറസ് വംശത്തെയോ മതത്തെയോ കാണുന്നുവെന്ന് ഞാൻ കരുതുന്നില്ല. നിങ്ങളുടെ പ്രസ്താവന തിരിച്ചെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു. മതേതരവും മനോഹരവുമായ നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിച്ച കായിക താരങ്ങളാണ് നമ്മൾ... നമ്മൾ ജയിക്കുമ്പോൾ ഈ ആളുകളെല്ലാം നമ്മെയും നമ്മുടെ വിജയങ്ങളെയും അവരുടേതായി ആഘോഷിച്ചവരാണ്​...!!’’; 2010 കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് കൂടിയായ ജ്വാല ചൂണ്ടിക്കാട്ടി.

അതേസമയം, ഇവരുടെ ട്വീറ്റിനോട്​ സംഘ്​ പരിവാർ അനുയായികൾ വളരെ മോശം ഭാഷയിലാണ്​ പ്രതികരിച്ചത്​. അവയ്​ക്കെല്ലാം ജ്വാല മറുപടിയും നൽകി. ഒപ്പം, വിദ്വേഷ പ്രസ്​താവനകൾ കാരണം രാജ്യം നേരിടുന്ന പ്രശ്​നങ്ങളും അവർ ട്വിറ്ററിൽ പങ്കുവെച്ചു.

ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് കോവിഡ് പരത്തിയതെന്ന്​ കഴിഞ്ഞ ദിവസം ബബിത പറഞ്ഞിരുന്നു. 2019ലാണ് ഇവർ ബി.ജെ.പിയില്‍ ചേര്‍ന്നത്​. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jwala Guttacovid 19hate speachbabita phogat
News Summary - take back your statement: Jwala to Babita
Next Story