കരടിക്കുട്ടിയെ ഒമ്പതു മാസം ഓമനിച്ചു വളർത്തി; ഒടുവിൽ കണ്ണീരോടെ യാത്രയാക്കി
text_fieldsഗുവാഹതി: കുഞ്ഞുടുപ്പും വളയുമെല്ലാം അണിയിച്ച് ഓമനിച്ചു വളർത്തിയ കരടിക്കുട്ടിയെ ഒടുവിൽ യൂംചാ വനംവകുപ്പിന് കൈമാറി. അരുണാചൽ പ്രദേശിലെ അലാവോയിലെ ട്രെഡെ യൂംചാ എന്ന കൗമാരക്കാരനാണ് ഒമ്പതു മാസത്തോളം കുഞ്ഞനുജത്തിയെ പോലെ നോക്കിയ കരടിക്കുട്ടിയെ കണ്ണീരോടെ യാത്രയാക്കിയത്.
ഇവരുടെ സൗഹൃദത്തിെൻറയും വിരഹത്തിെൻറയും കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനധികൃത വിൽപനക്കാരനിൽ നിന്നാണ് കരടിക്കുട്ടിയെ വാങ്ങിയത്. ഇവൾ പാൽകുടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അനധികൃത കച്ചവടക്കാരനിൽ നിന്ന് രക്ഷിക്കാനായിരുന്നു യൂംചാ കരടിക്കുട്ടിയെ വാങ്ങിയത്. എന്നാൽ, ഒരു മാസം മാത്രം പ്രായമായ അതിനെ കാട്ടിലേക്ക് വിടാൻ യൂംചാക്ക് തോന്നിയില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ കരടിക്കുട്ടി ഇവരോട് ഏറെ അടുത്തു. കുടുംബത്തോടൊപ്പം കഴിഞ്ഞ ഈ വികൃതി അവരിലൊരാളായി. ഗ്രാമത്തിൽ നിന്നും നിരവധി പേർ ഇൗ മൃഗത്തെ കാണാൻ വീട്ടിലെത്തുമായിരുന്നു.
കരടിക്കുട്ടിയെ വനം അധികൃതർ ഇറ്റാനഗർ മൃഗശാലക്ക് കൈമാറി. യുംചാക്ക് സൗജന്യമായി കരടിക്കുട്ടിയെ സന്ദർശിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്. വേർപാടിൽ ദുഖമുണ്ടെങ്കിലും തോന്നുേമ്പാഴൊക്കെ കാണാൻ പോകാമല്ലോ എന്ന സന്തോഷത്തിലാണ് യൂംചാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.