ജഡ്ജിയുടെ അശ്ലീല വിഡിയോ: പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ സമൂഹമാധ്യമങ്ങൾക്ക് കോടതിയുടെ കർശന നിർദേശം
text_fieldsന്യൂഡൽഹി: ജഡ്ജി തന്‍റെ ചേംബറിൽ വെച്ച് സഹപ്രവർത്തകയോട് അനുയോജ്യമല്ലാത്ത രീതിയിൽ പെരുമാറുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കർശനമായി തടയണമെന്ന് ഡൽഹി ഹൈകോടതിയുടെ നിർദേശം. വാട്സാപ്, ഗൂഗിൾ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കാണ് നിർദേശം നൽകിയത്. പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനും സൈറ്റുകളുടെ യു.ആർ.എൽ ബ്ലോക്ക് ചെയ്യാനുമാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും കോടതി നിർദേശം നൽകിയിരുന്നെങ്കിലും വീണ്ടും പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണിത്.
വിഡിയോയുടെ ലൈംഗിക സ്വഭാവം കൊണ്ടും ഉൾപ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയും പരിഗണിച്ച് വിഡിയോ പ്രചരിക്കുന്നത് തടയണമെന്നായിരുന്നു ജസ്റ്റിസ് യശ്വന്ത് വർമ്മ നിർദേശം.
ജഡ്ജി തന്‍റെ ചേംബറിൽ വെച്ച് സഹപ്രവർത്തകയുമായി അനുയോജ്യമല്ലാത്ത തരത്തിൽ ഇടപഴകുന്ന വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി കോടതിയിലെത്തുകയായിരുന്നു. ഹരജിക്കാരന്‍റെ വ്യക്തിത്വം മറച്ചുവയ്ക്കാൻ കോടതി അനുവാദം നൽകിയതിനാൽ ആരാണ് കേസ് ഫയൽ ചെയ്തതെന്ന് അറിയില്ല.
അതേസമയം, ചേംബറിൽ വെച്ച് അനുചിതമായി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയ ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.