മാപ്പു പറഞ്ഞാൽ പോരാ, കർഷകരുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം- മോദിയോട് പ്രകാശ് രാജ്
text_fieldsബംഗളുരു: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നതിനിടെ ജീവൻ ബലികൊടുത്തവരുടെ മരണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
തെലുങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍- നഗര വികസന വകുപ്പ് മന്ത്രി കെ.ടി രാമറാവുവിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. ഡൽഹിയില്‍ നടന്ന പ്രക്ഷോഭത്തിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ട ഓരോ കർഷകർക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും അവരുടെമേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി രാമറാവുവിന്‍റെ ട്വീറ്റാണ് പ്രകാശ് രാജ് പങ്കുവച്ചത്.
കർഷക സമരം തുടങ്ങിയതുമുതൽ അതിനെ അനൂകൂലിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നയാളാണ് പ്രകാശ് രാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.