ആൾവാറിലെ ആൾക്കൂട്ടക്കൊലയിൽ പൊലീസിനും പങ്ക്
text_fieldsജയ്പൂർ: രാജസ്ഥാനിലെ ആൾവാറിൽ പശുകടത്തിെൻറ പേരിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഹരിയാന സ്വദേശി അക്ബർ ഖാനെ പൊലീസും മർദിച്ചതായി പരാതി. ആൾക്കൂട്ട മർദനത്തിൽ അവശനായ അക്ബർ ഖാനെ പൊലീസ് എത്തികൂട്ടിക്കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്കാണ് എന്നാണ് പുതിയ വിവരം. ഇയാൾ മൂന്നേമുക്കൽ മണിക്കൂർ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
പരിക്കേറ്റയാളെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയി. പിന്നീട് ഒരു വണ്ടി സംഘടിപ്പിച്ച് പിടിച്ചെടുത്ത പശുക്കളെ ഒരു ആലയിൽ എത്തിച്ചു. ഇെതല്ലാം കഴിഞ്ഞ് ആശുപത്രിയിലേക്ക് പരിക്കേറ്റയാളെയും െകാണ്ടുപോകുേമ്പാൾ വാഹനം നിർത്തി ചായകുടിക്കാനും പൊലീസ് മറന്നില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലേക്കുള്ള വഴിയിൽ അക്ബർ ഖാൻ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പരിക്കേറ്റ അക്ബറിനെ വാഹനത്തിൽ വെച്ച് പൊലീസ് മർദിക്കുന്നത് കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ആൾവാറിലെ ലല്ലവാൻദിയിൽ നിന്ന് സംഭവവുമായലി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് മനഃപൂർവം ൈവകിച്ചുവെന്ന ആരോപണത്തെ തുടർന്ന് കേസന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാൻ എന്തുകൊണ്ട് കാലതാമസം നേരിട്ടുെവന്ന് അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ആൾവാറിലെ രാംഗർ ഏരിയയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പശുകടത്തിെൻറ പേരിൽ കൊലപാതകമുണ്ടായത്. സ്വദേശമായ ഹരിയാനയിലെ കോൽഗ്നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ് അക്ബറിനെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.