വിമാനകമ്പനികൾ വിലക്കിയ യാത്രക്കാർക്ക് ട്രെയിനിലും ടിക്കറ്റ് ബുക്ക് െചയ്യാനാവില്ല
text_fieldsന്യൂഡൽഹി: വിമാന കമ്പനികൾ വിലക്കിയ യാത്രക്കാരെ ട്രെയിനിലും വിലക്കാൻ റെയിൽവേ നീക്കം നടത്തുന്നതായി റിപ്പോർട ്ട്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സഹയാത്രികർക്ക് ഭീഷണിയാകുമെന്നതിനാൽ വിമാനകമ ്പനികൾ വിലക്കിയ യാത്രക്കാരെ നിശ്ചിതകാലത്തേക്ക് റെയിൽവേയും വിലക്കുന്നത് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനകമ്പനികളെ മാതൃകയാക്കി റെയിൽവേയും വിലക്കേർപ്പെടുത്തിയ യാത്രക്കാരുടെ പട്ടിക തയാറാക്കാനാണ് നീക്കം . ഇത്തരം യാത്രക്കാർക്ക് പിന്നീട് കുറച്ച് മാസക്കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. പരമാവധി ആറ് മാസം വരെയായിരിക്കും റെയിൽവേ യാത്രക്കാരെ വിലക്കുക.
റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിെയ കളിയാക്കിയതിനെ തുടർന്ന് സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ, ഗോ എയർ എന്നീ വിമാന കമ്പനികൾ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.