താലിബാൻ അഫ്ഗാനിലല്ലേ?; നമുക്ക് ഇന്ത്യയെക്കുറിച്ചും കർഷകരെക്കുറിച്ചും ചർച്ച ചെയ്യാം - മെഹ്ബൂബ മുഫ്തി
text_fieldsജമ്മു: അഫ്ഗാനിസ്താനിലേ ചർച്ചകൾ മതിയാക്കി നമുക്ക് ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ബി.ജെ.പി സർക്കാർ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.
''താലിബാൻ അഫ്ഗാനിലല്ലേ?. നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. കർഷകരുടെ പ്രതിഷേധങ്ങളും കശ്മീർ വിഭജനവും അഴിമതിയും വികസനമില്ലായ്മയുമാണ് നമ്മുടെ പ്രശ്നം. ആർട്ടിക്കിൾ 370 ഒഴിവാക്കിയതിലൂടെ ഞങ്ങളുടെ ഖനികളും തൊഴിലുകളും പുറത്തുള്ളവർ കൊണ്ടുപോകുകയാണ്.''
''താലിബാൻ അവിടെയുണ്ട്. പക്ഷേ നമുക്ക് ബി.ജെ.പി ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം. ഈ രാജ്യത്തെ ജനങ്ങളെ റേഷൻ വാങ്ങാൻ പോലും കഴിവില്ലാത്തവരാക്കി ബി.ജെ.പി മാറ്റി .'' -മെഹ്ബൂബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.