ഡൽഹിയിലെ വിദ്യാർഥിയെ നയതന്ത്ര പ്രതിനിധിയായി നിയമിക്കാൻ താലിബാൻ; പ്രതികരിക്കാതെ ഇന്ത്യ
text_fieldsന്യൂഡൽഹി / കാബൂൾ: ഇന്ത്യയിലെത്തി പഠനം നടത്തുന്ന വിദ്യാർഥിയെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയായി നിശ്ചയിച്ച് താലിബാൻ. ഏഴ് വർഷമായി ഇന്ത്യയിൽ പഠിക്കുന്ന ഇക്രാമുദ്ദീൻ കാമിൽ എന്ന യുവാവിനെ മുംബൈയിലെ അഫ്ഗാൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസലായാണ് നിയമിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ സ്കോളർഷിപ്പിൽ ന്യൂഡൽഹിയിലെ സൗത്ത് ഏഷ്യ യൂനിവേഴ്സിറ്റിയിൽ ഇന്‍റർനാഷനൽ ലോയിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഇക്രാമുദ്ദീൻ കാമിൽ. താലിബാന്‍റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
ഇക്കാര്യത്തിൽ ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് താലിബാൻ ഭരണകൂടം. സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അംഗീകാരം ലഭിച്ചാൽ 2021 ആഗസ്റ്റിൽ അഫ്ഗാനിനിലെ അധികാരം പിടിച്ചെടുത്തശേഷം ഇന്ത്യയിൽ താലിബാൻ നടത്തുന്ന ആദ്യ നയതന്ത്ര നിയമനമാകും ഇത്. അന്ന് കാബൂളിൽനിന്നും പ്രവിശ്യാ നഗരങ്ങളിൽനിന്നും നയതന്ത്രജ്ഞരെ ഇന്ത്യ പിൻവലിച്ചു. ന്യൂഡൽഹി എംബസിയിലെ അഫ്ഗാൻ നയതന്ത്രജ്ഞരും ഇന്ത്യ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.