Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുമായുള്ള...

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തിവെച്ചു

text_fields
bookmark_border
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തിവെച്ചു
cancel

ന്യൂഡൽഹി: അധികാരമേറ്റെടുത്തതിന്​ പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ്​ കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിർത്തിവെച്ചത്​. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്​ടർ ജനറൽ ഡോ.അജയ്​ സഹായിയാണ്​ ഇക്കാര്യം മാധ്യമങ്ങളോട്​ സ്ഥിരീകരിച്ചത്.

അതെ സമയം അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്​ അജയ്​ സഹായി പറഞ്ഞു. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. പാകിസ്താൻ വഴിയുള്ള ചരക്ക് നീക്കം താലിബാൻ മരവിപ്പിച്ചിരിക്കുകയാണ്​. കച്ചവടത്തിലും നിക്ഷേപത്തിലുമടക്കം അഫ്​ഗാനിസ്​താനും ഇന്ത്യക്കുമിടയിൽ ദ്വീർഘകാലമായുള്ള ബന്ധമാണുള്ളത്​. എന്നാൽ നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര ഇടപാടുകൾ മരവിച്ചിരിക്കുകയാണ്​.

2021 ൽ ഇന്ത്യയിൽ നിന്ന്​ അഫ്​ഗാനിസ്​താനിലേക്ക്​ ഏകദേശം 835 മില്യൺ ഡോളർ ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്​ നടന്നത്​. 510 മില്യൺ ഡോളറിന്‍റെ ഉൽപന്നങ്ങൾ അഫ്​ഗാനിസ്​താനിൽ നിന്ന് ഇന്ത്യയും​ ഇറക്കുമതി ചെയ്​തിരുന്നു .

പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്​, തുണിഉൽപ്പന്നങ്ങൾ, തേയില, കോഫി, സുഗന്ധവ്യഞ്​ജനങ്ങൾ തുടങ്ങിയവയാണ്​ കയറ്റുമതി ചെയ്​തിരുന്നത്​. എന്നാൽ ഡ്രൈഫ്രൂട്ട്​സും ഉള്ളിയുമടക്കമുള്ളവയാണ്​ അഫ്​ഗാനിൽ നിന്ന്​ ഇറക്കമുതി ചെയ്യുന്നതെന്ന്​ സഹായി പറഞ്ഞു. ഇതിനു പുറമേ,ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവും ഇന്ത്യക്ക്​ അഫ്ഗാനിസ്താനിലുണ്ട്​. 400 ഓളം പദ്ധതികളുമുണ്ട്. നിലവിലുണ്ടായ പ്രതിസന്ധി ഉടനെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanIndia
News Summary - Taliban stop exports, imports from India
Next Story