നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
text_fieldsചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ മകനാണ്. സൗത്ത് ഫ്ലോറിഡ സർവകലാശാലയിലായിരുന്നു നാടക പഠനം. പിതാവ് സംവിധാനം ചെയ്ത ഫൈനൽ കട്ട് ഓഫ് ഡയറക്ടർ സിനിമയിൽ സഹസംവിധായകനായിരുന്നു.
ഭാരതിരാജയുടെ ‘താജ്മഹൽ’ എന്ന ചിത്രത്തിലൂടെയാണ് നായക നടനായി അരങ്ങേറ്റം കുറിച്ചത്. സമുദിരം, വരുഷമെല്ലാം വസന്തം, ഈര നിലം, അന്നക്കൊടി, ഈശ്വരൻ, വിരുമാൻ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. കടൽപൂക്കൾ, അല്ലി അർജുനചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ‘മാർഗഴിത്തിങ്കൾ ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു. കോഴിക്കോട് സ്വദേശിനിയും നടിയുമായ നന്ദനയാണ് ഭാര്യ. മക്കൾ: അർഷിത, മതിവദനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.