Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2021 6:42 PMUpdated On
date_range 11 May 2021 6:45 PMതമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ് നടൻ നെല്ലയ് ശിവ (69) അന്തരിച്ചു. തിരുനെൽവേലിയിലെ പനക്കുടിയിലുള്ള വീട്ടിൽ വെച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. 35 വർഷം അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. നിരവധി സിനിമകളിൽ കോമഡി നടനായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ആൻ പാവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള ശിവയുടെ അരങ്ങേറ്റം. വെട്രി കൊടി കാറ്റ്, മഹാപ്രഭു, കണ്ണും കണ്ണും, സാമി, അൻപെ ശിവം, തിരുപ്പാച്ചി,കിരീടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എപ്രിലിൽ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട് എന്ന സിനിമായണ് അവസാന ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story