Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാതിക്രമത്തിന്...

ലൈംഗികാതിക്രമത്തിന് തമിഴ്നാട്ടിൽ അഞ്ചു വർഷത്തേക്ക് സിനിമ വിലക്ക്

text_fields
bookmark_border
ലൈംഗികാതിക്രമത്തിന് തമിഴ്നാട്ടിൽ അഞ്ചു വർഷത്തേക്ക് സിനിമ വിലക്ക്
cancel

ചെ​ന്നൈ: ത​മി​ഴ് സി​നി​മാ മേ​ഖ​ല​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കാ​ൻ ത​മി​ഴ് ന​ടി​ക​ർ സം​ഘം. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പ​രാ​തി സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മാ​യി​രി​ക്കും ന​ട​പ​ടി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ദ​ക്ഷി​ണേ​ന്ത്യ​ൻ ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്റെ (ത​മി​ഴ് ന​ടി​ക​ർ സം​ഘം) ആ​ഭ്യ​ന്ത​ര സ​മി​തി​യാ​ണ് ശി​പാ​ർ​ശ പാ​സാ​ക്കി​യ​ത്. ന​ടി​ക​ർ സം​ഘ​ത്തി​ന്റെ അ​ടു​ത്ത യോ​ഗ​ത്തി​ൽ സ​മി​തി ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ക്കും. പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് നി​യ​മ​സ​ഹാ​യ​വും ന​ൽ​കും. ആ​രോ​പ​ണ​വി​ധേ​യ​ന് ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കും. അ​തി​നു​ശേ​ഷം പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫോ​ണി​ലൂ​ടെ​യോ ഇ-​മെ​യി​ലി​ലോ പ​രാ​തി​ക​ൾ അ​റി​യി​ക്കാം.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം പ​രാ​തി ക​മ്മി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. അ​ഭി​നേ​താ​ക്ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​തി​രെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം​ചെ​യ്യു​ന്ന അ​പ​കീ​ർ​ത്തി​ക​ര​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamil cinema
News Summary - Tamil film industry to ban perpetrators of sexual offences for 5 years
Next Story