തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
text_fieldsചെന്നൈ: ഡി.എം.കെ മുൻ പ്രവർത്തകനും തമിഴ് സിനിമ നിർമാതാവുമായ ജാഫർ സാദിഖിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി റെയ്ഡ്. ഇന്നു രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്‌ഡിൽ തമിഴ്‌നാട്ടിലെ 35 ഓളം സ്ഥലങ്ങളിൽ ഇ.ഡി എത്തി. ജാഫർ സാദിഖുമായുള്ള ബന്ധത്തിൻ്റെ പേരിൽ അടുത്തിടെ എൻസിബി ചോദ്യം ചെയ്ത ചലച്ചിത്ര സംവിധായകൻ അമീറിൻ്റെ ടി നഗറിലെ ഓഫീസിലും ഇ.ഡി പരിശോധന നടത്തി.
രാജ്യാന്തര വിപണിയിൽ 2000 കോടിയിലധികം വിലമതിക്കുന്ന 3500 കിലോ സ്യൂഡോഫെഡ്രിൻ കടത്തിയ സംഭവത്തെ തുടർന്നാണ് റെയ്ഡ്. സംഭവത്തിൽ ജാഫർ സാദിഖിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കേസിൻ്റെ അടിസ്ഥാനത്തിൽ ഇ.ഡിയും കേസെടുത്തിരുന്നു. സംഭവത്തിൽ ജാഫർ സാദിഖിനെയും ഇയാളുടെ സുഹൃത്തുക്കളെയുമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധം എൻ.സി ബി പുറത്തുവിട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ ജാഫർ സാദിഖിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.