തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
text_fieldsവിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ കരിയാപ്പട്ടിയിലെ കരിങ്കല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽറ്റിട്ടുണ്ട്. സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് റൂമിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപോർട്ട്.
രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപോർട്ട്. സ്‌ഫോടനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ക്വാറിയുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരാതികൾ ഉന്നയിക്കുതായി ഇന്ത്യ ടുഡേ റിപോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് ക്വാറി സ്ഥിരമായി അടച്ചുപൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ക്വാറി ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ മധുര-തൂത്തുക്കുടി ദേശീയ പാത റോഡ് ഉപരോധിച്ചു. പൊലീസുമായുള്ള ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവർ ക്വാറി സന്ദർശിച്ച് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.