മരിച്ചുപോയ വളർത്തുനായയുടെ ഓർമക്ക് വിഗ്രഹം നിർമ്മിച്ച് 82കാരൻ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മുത്തു എന്ന 82കാരൻ മരിച്ചുപോയ തന്‍റെ വളർത്തു നായയുടെ ഓർമ്മക്ക് വേണ്ടി വിഗ്രഹം നിർമ്മിച്ചു. ശിവഗംഗയിലെ മനാമധുരയിലാണ് കൗതുകമുണർത്തുന്ന സംഭവം നടന്നത്.
2010 മുതൽ ടോം എന്ന് പേരുള്ള നായ മുത്തുവിന്‍റെ കൂടെയുണ്ട്. അസുഖം ബാധിച്ച് 2021ൽ നായ മരിച്ചതിന്‍റെ ദുഖത്തിൽ മുത്തു തന്‍റെ സ്വന്തം ഫാം ഹൗസിൽ ടോമിന്‍റെ ഓർമ്മക്ക് വേണ്ടി ഒരു വിഗ്രഹം പണിയുകയായിരുന്നു. തന്‍റെ സ്വന്തം കുട്ടിയേക്കാൾ കൂടുതൽ അവനെ സ്നേഹിച്ചിരുന്നതായി മുത്തു പറഞ്ഞു.
ഒരു മനുഷ്യനും അവന്‍റെ വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം തന്‍റെ ഭാവി തലമുറയെ പഠിപ്പിക്കാനുള്ള വഴിയായാണ് ഇതിനെ കാണുന്നതെന്ന മുത്തു പറഞ്ഞു.
കഴിഞ്ഞ മൂന്ന് തലമുറകളിലായി തന്‍റെ കുടുംബത്തിൽ എല്ലാവരും നായയെ വളർത്തിയിരുന്നുവെന്ന് മുത്തു പറഞ്ഞു. അപ്പൂപ്പനും അമ്മൂമ്മയും അച്ഛനുമെല്ലാം നായ പ്രേമികളായിരുന്നു. താൻ തന്‍റെ സ്വന്തം മക്കളിൽ ഒരാളെ പോലെയാണ് നായയെ വളർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80,000 രൂപ മുടക്കിയാണ് മുത്തു നായയുടെ പ്രതിമ ഉണ്ടാക്കിയത്. ഭാവിയിൽ ഈ പ്രതിമയുള്ളിടത്ത് ഒരു അമ്പലം പണിയാൻ കുടുംബം തീരുമാനിച്ചതായി മുത്തുവിന്‍റെ മകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.