കോവിഡ് വാക്സിനേഷനിൽ തമിഴ്നാട് പിന്നിലെന്ന് റിപ്പോർട്ട്
text_fieldsചെന്നൈ: കോവിഡ് വാക്സിനേഷനിൽ തമിഴ്നാട് വളരെ പിന്നിലെന്ന് റിപ്പോർട്ട്. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുള്ളുവെന്ന് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വാക്സിനേഷനിൽ ഏറ്റവും പിറകിലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട് എന്ന് കണക്കുകൾ പറയുന്നു. ഉത്തർപ്രദേശ്, അസം, ബീഹാർ, ജാർഖണ്ഡ് എന്നിവയാണ് അവസാനപട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങൾ.
ഏഴ് കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. ജനങ്ങൾ വാക്സിനോട് താൽപര്യം കാണിക്കാത്തതാണ് സംസ്ഥാനം പിന്നിലാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്ന വാദം. നിരന്തര കാമ്പയിനിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് സംസ്ഥാനം വിശദീകരിക്കുന്നു.
ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രം വാക്സിൻ വിതരണം ചെയ്തത്.അതുമൂലം അർഹമായ വാക്സിൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വാക്സിൻ ക്ഷാമവും തമിഴ്നാടിനെ ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.