തമിഴ്‌നാട് നിയമസഭാ സമ്മേളനം വീണ്ടും സെൻറ് ജോർജ് കോട്ടയിലേക്ക്
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനം വീണ്ടും ചരിത്രമുറങ്ങുന്ന സെൻറ്ജോർജ്ജ് കോട്ടയിലേക്ക്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ നിലയിലാണ് തീരുമാനം.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ശാരീരിക അകലം പാലിക്കുന്നതിെൻറ ഭാഗമായി നഗരത്തിലെ 'കലൈവാണർ അരങ്ക'ത്തിലാണ് താൽക്കാലികമായി നിയമസഭ സമ്മേളനം നടന്നിരുന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 2022 ജനു.അഞ്ചിന് സെൻറ് ജോർജ് കോട്ടയിലെ പരമ്പരാഗത അസംബ്ലി ഹാളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തെ ആദ്യ നിയമസഭ സമ്മേളനം നടക്കുക.
രാവിലെ 10 മണിക്ക് ഗവർണർ ആർ. എൻ രവി സഭയെ അഭിസംബോധന ചെയ്യുമെന്ന് സ്പീക്കർ എം. അപ്പാവു അറിയിച്ചു.നിയമസഭ സമ്മേളനം നടപടികൾ കടലാസ്രഹിതമാക്കുന്നതിെൻറ ഭാഗമായി എം.എൽ.എമാർക്ക് ടച്ച് സ്‌ക്രീൻ കമ്പ്യൂട്ടറുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നതും സെൻറ് ജോർജ് കോട്ടയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.