തമിഴ്നാട് നിയമസഭയിൽ ജയലളിതയുടെ ഛായചിത്രം; എതിർത്ത് പ്രതിപക്ഷം
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ ഹാളിനുള്ളിൽ ജയളിതയുടെ ഛായാചിത്രം സ്ഥാപിച്ച് എ.െഎ.ഡി.എം.കെ. എന്നാൽ, ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും കോൺഗ്രസും രംഗത്തെത്തി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ഛായാചിത്രം സ്ഥാപിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ വാദം.
തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, എം.ജി രാമചന്ദ്രൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ജയലളിതയുടെ ചിത്രവും സ്ഥാപിച്ചത്. ഇതിനൊപ്പം മഹാത്മ ഗാന്ധി, ബി.ആർ അംബേദ്കർ, സി.രാജഗോപാലാചാരി, കെ.കാമരാജ് എന്നിവരുടെ ചിത്രങ്ങളും നിയമസഭയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം ഇവർക്കൊപ്പം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്
തമിഴ്നാട് നിയമസഭ സ്പീക്കർ ധനപാലനാണ് ജയലളിതയുടെ ഛായാചിത്രം അനാഛാദാനം ചെയ്തത്. മുഖ്യമന്ത്രി പളനിസ്വാമി, ഒ.പന്നീർശെൽവം എന്നിവരും ചടങ്ങിൽ പെങ്കടുത്തിരുന്നു.
ജയലളിതയുടെ മരണത്തിന് ശേഷവും സർക്കാർ ഒാഫീസുകളിൽ നിന്ന് അവരുടെ ഛായാചിത്രം നീക്കം ചെയ്യാത്തതിനെതിരെ ഡി.എം.കെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ നിന്നും ചിത്രം മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.