പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; ബി.ജെ.പി ഇറങ്ങിപ്പോയി
text_fieldsചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) തമിഴ്നാട് നിമസഭ പ്രമേയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ സഭയിൽ നിന്നും വാക്കൗട്ട് നടത്തി.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. സി.എ.എ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് സ്റ്റാലിൻ പറഞ്ഞു. കൂടെ രാജ്യത്തിലെ മത സൗഹാർദത്തിന് നല്ലതായിരിക്കില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
''ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭരണാധികാരികൾ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരണങ്ങളും ഉൾകൊണ്ട് പ്രവർത്തിക്കുന്നവരാകണം. പക്ഷേ സി.എ.എ അഭയാർഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്‍റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേർതിരിക്കുന്നു'' -സ്റ്റാലിൻ പറഞ്ഞു.
ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് രാജ്യത്ത് പൗരത്വം നേടുന്നതിനുള്ള സാധ്യതകളും സി.എ.എ തടയുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. കേരളം, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് (ഇപ്പോൾ ബി.ജെ.പി), ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും സി.എ.എക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.