തമിഴ്നാട് നിയമസഭ: 20 വരെ വിശ്വാസവോെട്ടടുപ്പ് തടഞ്ഞ് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിൽ അടുത്ത ബുധനാഴ്ച വരെ വിശ്വാസവോെട്ടടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈകോടതി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയോട് ഗവർണർ ആവശ്യപ്പെടണമെന്ന് ഡി.എം.കെയും ദിനകരൻ വിഭാഗത്തിലെ പി. െവട്രിവേൽ എം.എൽ.എയും നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി, നിയമസഭ സെക്രട്ടറി, ഗവർണറുടെ സെക്രട്ടറി എന്നിവരുടെ അഭിപ്രായവും കോടതി ആരാഞ്ഞു. സെപ്റ്റംബർ 20നകം മറുപടി അറിയിക്കണമെന്ന് ജസ്റ്റിസ് എം. ദുരൈസാമി നിർേദശിച്ചു.
അതിനിടെ കേസിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാർ ഇന്നലെ കേസിൽ കക്ഷിചേർന്നു. തങ്ങൾക്കെതിരായ സ്പീക്കറുടെ നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. എം.എൽ.എമാർക്കെതിരെ നടപടി എടുക്കുന്നുണ്ടോ എന്ന് നിയമസഭസെക്രട്ടറിയോടു ചോദിച്ച് അറിയിക്കാൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണനോട് കോടതി നിർദേശിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം കോടതി ചേർന്നപ്പോൾ ദിനകരൻപക്ഷ എം.എൽ.എമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ നടപടി തുടങ്ങിയതായി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. നിയമസഭസ്പീക്കറുടെ നടപടികളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് എ.ജി കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് അടുത്ത ബുധനാഴ്ചവരെ സഭയിൽ വിശ്വാസവോെട്ടടുപ്പ് നടത്തരുെതന്ന് കോടതി ഉത്തരവിട്ടത്.
നിരോധിത പുകയില ഉൽപന്നങ്ങൾ സഭയിൽ പ്രദർശിപ്പിച്ച കേസിൽ പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെ 21 പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ അടുത്തമാസം 12വെര നടപടി എടുക്കരുതെന്നും കോടതി നിർേദശം നൽകി. ഇൗ വിഷയത്തിൽ, വോെട്ടടുപ്പിന് മുമ്പ് സർക്കാറിനെ രക്ഷിക്കാൻ പ്രതിപക്ഷ എം.എൽ.എമാരെ സ്പീക്കർ സഭയിൽ നിന്ന സസ്പെൻഡ് ചെയ്യാൻ സാധ്യതയുെണ്ടന്ന് സ്റ്റാലിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
234 അംഗ നിയമസഭയിൽ സ്പീക്കർ ഒഴിച്ച് അണ്ണാഡി.എം.കെക്ക് 134 അംഗങ്ങളാണുള്ളത്. ഡി.എം.കെ, കോൺഗ്രസ്, മുസ്ലിം ലീഗ് സഖ്യത്തിന് 98 അംഗങ്ങളുണ്ട്. സർക്കാറിന് കേവലഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ വേണം. ദിനകരൻപക്ഷത്തെ 19 പേർ പിന്തുണ പിൻവലിച്ചാൽ 116 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.