തമിഴ്നാട് ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അണ്ണാ ഡി.എം.കെയിൽ
text_fieldsചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഘടകത്തിന്റെ ഐ.ടി വിഭാഗം തലവനായിരുന്ന സി.ടി.ആർ നിർമൽകുമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് അണ്ണാ ഡി.എം.കെയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി പ്രവർത്തകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നതായി നിർമൽ കുമാർ രാജിക്കത്തിൽ ആരോപിച്ചു.
ബി.ജെ.പിക്കും തനിക്കുമെതിരെ ഡി.എം.കെ മന്ത്രി ശെന്തിൽ ബാലാജി നൽകിയ അപകീർത്തി കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതാക്കൾ വിലപേശൽ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയിൽനിന്ന് രാജിവെച്ച നിർമൽകുമാർ മണിക്കൂറുകൾക്കകം അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.