പ്രാവിന് ടിക്കറ്റ് നൽകിയില്ല: കണ്ടക്ടർക്ക് നോട്ടീസ്
text_fieldsചെന്നൈ: മദ്യപനായ യാത്രക്കാരെൻറ മാടപ്രാവിന് ടിക്കറ്റ് നൽകാത്തതിന് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടർക്ക് മേലധികാരി കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസിെൻറ ജനാലക്കമ്പിയിലാണ് പ്രാവ് ഇരുന്നത്. മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകാൻ ടിക്കറ്റ് എടുക്കണമെന്ന നിയമം കണ്ടക്ടർ പാലിച്ചില്ലെന്നും സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയ ചെക്കിങ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെതുടർന്നാണ് കണ്ടക്ടർക്കെതിരെ നടപടിക്ക് കളമൊരുങ്ങുന്നത്.
തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവം. ഹറൂറിൽ നിന്ന് ഇളവാടിക്കുള്ള സർക്കാർബസിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ടിക്കറ്റ് പരിശോധിക്കാൻ ഇൻസ്പെക്ടർ കയറുേമ്പാൾ ബസിൽ എൺപത് യാത്രക്കാരുണ്ടായിരുന്നു. നാൽപത് വയസ്സുള്ള മദ്യപനായ യാത്രക്കാരൻ ഒപ്പമുള്ള മാടപ്രാവിനോട് ലക്കുകെട്ട് സംസാരിക്കുന്നത് ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപെട്ടു.
പ്രാവിെൻറ ടിക്കറ്റ് കാണിക്കാൻ ഇൻസ്പെക്ടർ മദ്യപനോടും തുടർന്ന് കണ്ടക്ടറോടും ആവശ്യപ്പെട്ടു. നിയമപ്രകാരം മൃഗങ്ങൾക്കും പക്ഷികൾക്കും ടിക്കറ്റ് വേണമെന്ന് ഇൻസ്പെക്ടർ ശഠിച്ചു. ടിക്കറ്റ് നൽകുേമ്പാൾ പ്രാവില്ലായിരുന്നെന്ന കണ്ടക്ടറുടെ മറുപടി അംഗീകരിക്കാതെ ഇൻസ്െപക്ടർ കാരണംകാണിക്കൽനോട്ടീസ് നൽകുകയായിരുന്നു. യാത്രക്കാരന് നാലിലൊന്നു തുക നൽകി ഒരേസമയം മുപ്പതിലധികം പ്രാവുകളെ സർക്കാർ ബസിൽ കൊണ്ടുപോകാമെന്ന് നിയമമുണ്ട്. എന്നാൽ, ഒരു പ്രാവിന് ഇൗടാക്കാവുന്ന തുക സംബന്ധിച്ച് വ്യക്തതയില്ലെന്ന് സേലം ഡിവിഷനിലെ ബസ് തൊഴിലാളി യൂനിയൻ നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.