പേരറിവാളന് 30 ദിന അവധി; ഉത്തരവിറക്കി സ്റ്റാലിൻ
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 30 വർഷത്തോളമായി ജീവപര്യന്തം തടവിൽ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോൾ (സാധാരണ അവധി) അനുവദിച്ച് തമിഴ്‌നാട് സർക്കാർ. പേരറിവാളെൻറ മാതാവ് അർപുതമ്മാളിെൻറ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തമിഴ്‌നാട് ജയിൽ മാന്വൽ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാൻ അനുവദിച്ച് ഉത്തരവിറക്കിയത്.
ജയിലിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങളുള്ള മകെൻറ ജീവന് ആപത്തുണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പാണ് പേരറിവാളെൻറ മാതാവ് അടിയന്തര പരോൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ഒൗപചാരികതകൾ പൂർത്തിയാക്കിയ ശേഷം പുഴൽ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ പോകാൻ പേരറിവാളനെ ഇതോടെ അനുവദിച്ചേക്കും.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലായിരുന്നു പേരറിവാളനെന്ന അറിവ് അറസ്റ്റിലാവുന്നത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. എല്‍ടിടിഇ പ്രവര്‍ത്തകനും ഗൂഢാലോചനയുടെ സൂത്രധാരനുമായ പേരറിവാളൻ രണ്ട് ബാറ്ററികൾ വാങ്ങിയതായും അതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു അദ്ദേഹത്തിന് ആദ്യം കോടതി വിധിച്ചത്. എന്നാൽ 2014ൽ പേരറിവാളൻ, മുരുകൻ, സന്തൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.