തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു; ചെന്നൈയിൽ മാത്രം 64,689 കേസുകൾ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 1,02,721 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി തമിഴ്നാട്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മഹാരാഷ്ട്രയിലാണ്.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ചെന്നൈയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന നഗരത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെന്നൈയിൽ മാത്രം ഇതുവരെ 64,689 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നെക്ക് പുറമെ ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുര, കാഞ്ചീപുരം, തിരുവണ്ണാമലെ എന്നിവയാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു ജില്ലകൾ.
വെള്ളിയാഴ്ച 4,329 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 42,955പേർ നിലവിൽ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച 64 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1385 ആയി ഉയർന്നു. 58,378 പേർ രോഗമുക്തി നേടി. 12,70,720 സാമ്പിളുകൾ തമിഴ്നാട്ടിൽ ഇതുവരെ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.