കോവിഡ്-19: തമിഴ്നാട്ടിൽ മൂന്ന് മരണം കൂടി, 669 പേർക്ക് കൂടി രോഗം
text_fieldsചെന്നൈ: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 47 ആയി. 24 മണിക്കൂറിനിടെ 13,367 സാമ്പിളുകൾ പരിശോധിച്ചതിൽ 669 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ 257 പേർ സ്ത്രീകളാണ്.135 പേരെ ഡിസ്ചാർജ് ചെയ്തു.
രോഗംഭേദമായി ആശുപത്രിയിൽനിന്ന് വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,959. ഇതേവരെ 2,32,368 പേർക്കാണ് പരിശോധന നടത്തിയത്. ചെന്നൈയിൽ 509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3,839 ആയി.
ചെന്നൈയിലെ കോയേമ്പട് പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടാണ് കൂടുതലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ൽ അധികം കേസുകളാണ് കോയേമ്പട് മാർക്കറ്റുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. കോവിഡ് നിയന്ത്രണ വിധേയമായ മേഖലകളിൽ തമിഴ്നാട് സർക്കാർ നിരവധി ഇടളവുകൾ അനുവദിച്ചിരുന്നു. കോയമ്പത്തൂരിലും മധുരയിലും കോവിഡ് കേസുകൾ ഉയർന്നുവരുന്നുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതരിൽ മഹാരാഷ്ട്രയും ഡൽഹിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ്നാട്ടിലാണ്. ഡൽഹിയിൽ ഇതുവരെ 7200 കേസുകളാണ് റിപ്പോർട്ട് െചയ്തത്. മഹാരാഷ്ട്രയിൽ 20,200 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 779 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.