തമിഴ്നാട് കസ്റ്റഡി മരണം; ബെന്നിക്സും പിതാവും ആറ് മണിക്കൂർ ക്രൂരമർദനത്തിനിരയായെന്ന് സി.ബി.ഐ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ജയരാജും മകൻ ബെന്നിക്സും ക്രൂരമർദനത്തിനിരയായെന്ന് സി.ബി.ഐ. ആറ് മണിക്കൂർ നേരം ഇരുവരേയും പൊലീസ് മർദിച്ചു. ഫോറൻസിക് തെളിവുകളിൽ നിന്ന് പൊലീസ് സ്റ്റേഷനിലെ ചുമരുകളിൽ രക്തക്കറ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.
രാത്രി 7.45 തുടങ്ങിയ മർദനം പുലർച്ചെ മൂന്ന് മണിക്കാണ് അവസാനിപ്പിച്ചത്. ഇടവേളകളെടുത്തായിരുന്നു ഇരുവരേയും പൊലീസ് മർദിച്ചത്. ഇരുവർക്കുമെതിരെ വ്യാജ കേസാണ് എടുത്തതെന്നും ബെന്നിക്സും ജയരാജും ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും സി.ബി.ഐയുടെ എഫ്.ഐ.ആറിലുണ്ട്.
ഇരുവരുടേയും മരണത്തിന് ശേഷം തെളിവുകൾ പൊലീസ് നശിപ്പിച്ചു. രക്തംപുരണ്ട ബെന്നിക്സിേൻറയും ജയരാജിേൻറയും ഷർട്ടുകൾ സർക്കാർ ആശുപത്രിയിലെ കുപ്പതൊട്ടിയിൽ ഉപേക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 19ന് കടയടക്കാൻ 15 മിനിട്ട് വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനേയും ബെന്നിക്സിനേയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെ മർദനത്തിൽ ഇരുവരും മരിച്ചു. തുടർന്ന് തമിഴ്നാട് പൊലീസിനെതിരെ വലിയ ജനരോക്ഷം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.