Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lockdown
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ലോക്​ഡൗൺ...

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 14വരെ നീട്ടി

text_fields
bookmark_border

ചെന്നൈ: കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 14വരെ നീട്ടി. മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചതാണ്​ ഇക്കാര്യം.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്​.

ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ ചില ഇളവുകൾ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി നിരക്ക്​ ഉയർന്ന ജില്ലകളിൽ നിയന്ത്രണം തുടരും.

കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഇൗറോഡ്​, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവരുർ, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കടുപ്പിക്കുക.

തുടർച്ചയായ 11ാം ദിവസവും തമിഴ്​നാട്ടിൽ 450 ന്​ മുകളിൽ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തിരുന്നു. വെള്ളിയാഴ്ച 463 കോവിഡ്​ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. പുതുതായി 22,651 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadulockdown​Covid 19
News Summary - Tamil Nadu extends Covid lockdown till June 14
Next Story