പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് െഎ.എ.എസ് ഉപേക്ഷിച്ച ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് െഎ.എ.എസ് പദവി രാജിവെച്ച് വിവാദനായകനായ എസ്. ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച ഉച്ചക്ക് തമിഴ്നാട് കോൺഗ്രസ് ആസ്ഥാനമായ ചെന്നൈയിെല സത്യമൂർത്തിഭവനിൽ നടന്ന ചടങ്ങിലാണ് ശെന്തിൽ അംഗത്വം സ്വീകരിച്ചത്.
എ.െഎ.സി.സി സെക്രട്ടറി സഞജയ്ദത്ത്, തമിഴ്നാടിെൻറ ചുമതലയുള്ള ദിനേഷ് ജി. റാവു എന്നിവർ മുഖ്യാതിഥികളായിരുന്നു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി അധ്യക്ഷത വഹിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ജനാധിപത്യ വിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും ആസന്നമായ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ-കോൺഗ്രസ് മുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ശെന്തിൽ അറിയിച്ചു.
കാഞ്ചിപുരം മാത്തൂർ സ്വദേശിയായ ശെന്തിൽ ദക്ഷിണ കന്നടയിൽ ഡെപ്യൂട്ടി കമീഷണറായിരിക്കെ 2019 സെപ്റ്റംബറിലാണ് രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.