പാഠപുസ്തകങ്ങളിൽ മുസ്ലിം വിരുദ്ധ പരാമർശം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: തമിഴ്നാട് ഒാപൺ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി.
പുസ്തകത്തിെൻറ 142ാം പേജിൽ മുസ്ലിംകളെ ദേശീയധാരയിലേക്ക് കൊണ്ടുവരാതെ വോട്ടുബാങ്കായി നിലനിർത്താനാണ് ഡി.എം.കെ ഉൾപ്പെടെ രാഷ്ട്രീയകക്ഷികൾ താൽപര്യപ്പെടുന്നതെന്നും മുസ്ലിംകൾ അക്രമ പ്രവർത്തനങ്ങളിലേർെപ്പടുേമ്പാൾ ഇൗ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കാറില്ലെന്നും പറയുന്നു.
ഇതുപോലെ മറ്റുചില പേജുകളിൽ ബാബരി മസ്ജിദ്, ഗോധ്ര തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. വൈസ് ചാൻസലർ, വകുപ്പ് മേധാവി, ഗ്രന്ഥകാരൻ എന്നിവർക്കൊന്നും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാനായിട്ടില്ല. ഇവർക്കെതിരെ നടപടി ഉണ്ടാവും. യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.