Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ റൂട്ട്​...

ആർ.എസ്​.എസ്​ റൂട്ട്​ മാർച്ച് വേണ്ടെന്ന്​ തമിഴ്​നാട്​ സർക്കാർ; ഹൈകോടതി വിധിക്കെതിരെ അപ്പീൽ

text_fields
bookmark_border
ആർ.എസ്​.എസ്​ റൂട്ട്​ മാർച്ച് വേണ്ടെന്ന്​ തമിഴ്​നാട്​ സർക്കാർ; ഹൈകോടതി വിധിക്കെതിരെ അപ്പീൽ
cancel

ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്​.എസിന്‍റെ റൂട്ട്​ മാർച്ചിന്​ തമിഴ്​നാട്​ സർക്കാർ അനുമതി നിഷേധിച്ചു. സംസ്ഥാനത്തെ 51 കേന്ദ്രങ്ങളിൽ റൂട്ട്​ മാർച്ച്​ നടത്താൻ തീരുമാനിച്ചത്​. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ സർക്കാർ അനുമതി നിഷേധിച്ചത്​. ആർ.എസ്​.എസിന്‍റെ റൂട്ട്​ മാർച്ചിന്​ ഉപാധികളോടെ അനുമതി നൽകണമെന്ന്​ മദ്രാസ്​ ഹൈകോടതി സിംഗ്ൾ ബെഞ്ച്​ ജഡ്ജി ജസ്റ്റിസ്​ ജി.കെ. ഇളന്തിരിയൻ ഉത്തരവിട്ടിരുന്നു.

അതേസമയം, വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ സർക്കാർ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു. ​ റൂട്ട്​ മാർച്ചിന്​ അനുമതി നൽകിയ സിംഗ്ൾ ബെഞ്ച്​ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ പൊലീസും​ പ്രത്യേകമായി ഹരജി നൽകി.

ഇതുമായി ബന്ധപ്പെട്ട്​ തമിഴ്​നാട്​ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി ആർ.എസ്​.എസ്​ വ്യാഴാഴ്ച ഹൈകോടതിയെ സമീപിച്ചു. ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. തിരുവള്ളൂർ പൊലീസാണ്​ റൂട്ട്​ മാർച്ചിന്​ ആദ്യം അനുമതി നിഷേധിച്ചത്​. ഇതിന്​ പിന്നാലെ മറ്റു ജില്ലകളിലും പൊലീസ്​ അനുമതി നിഷേധിച്ചു.

പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയെ (പി.എഫ്​.ഐ) കേന്ദ്ര സർക്കാർ നിരോധിച്ചതിനാൽ ബി.ജെ.പി-സംഘ്​പരിവാർ കേന്ദ്രങ്ങളിൽ പെട്രോൾ ബോംബേറ്​ പോലുള്ള സംഭവങ്ങൾ വ്യാപകമായി അര​ങ്ങേറുന്നതായും അതിനാൽ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതായും ഈ സാഹചര്യത്തിൽ മാർച്ചിന്​ അനുമതി നൽകുന്നത്​ ക്രമസമാധാന പ്രശ്നങ്ങൾക്ക്​ കാരണമാവുമെന്നുമാണ്​ പൊലീസ്​ അറിയിച്ചത്​.

ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്​.എസ്​ റൂട്ട്​ മാർച്ച്​ നടത്തുന്നതിലെ വിരോധാഭാസം ഉയർത്തിക്കാണിച്ച്​ ദലിത്​ സംഘടനയായ തിരുമാവളവന്‍റെ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) മതസൗഹാർദ റാലി നടത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇടതുകക്ഷികളും സീമാന്‍റെ നാം തമിഴർ കക്ഷിയും ഇതിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനും പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduRSS
News Summary - Tamil Nadu government says no to RSS march
Next Story